Trending

വാട്‌‌സ് ആപ്പ് പ്രവർത്തനം നിലച്ചു: സന്ദേശങ്ങൾ തടസപ്പെട്ടു.

വാട്‌സ് ആപ്പ് നിലച്ചതോടെ കൂട്ട പരാതിയുമായി ഉപഭോക്താക്കള്‍.ഉച്ചയ്ക്ക് 12 മണിയോടെയാണ് വാട്‌സ് ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് സന്ദേശം അയക്കാനോ വീഡിയോ കോളിനോ മറ്റോ സാധ്യമാവാതെ വന്നത്.

ലോകത്തെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ വാട്‌സ്ആപ്പ് നിശ്ചലമായതാണ് വിവരം. ഉടന്‍ തിരിച്ച് വരുമെന്നും പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുകയാണെന്നും മെറ്റ വക്താവ് അറിയിച്ചു.

വാട്‌സ്ആപ്പ് നിലച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പ്രവാഹമാണ്. ട്വിറ്ററില്‍ വാട്‌സ്ആപ്പ് ഡൗണ്‍ ഹാഷ്ടാഗും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Previous Post Next Post
3/TECH/col-right