കൊടുവള്ളി : ആവിലോറ എം എം എ യു പി സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ അക്കാദമിക് ഡിബേറ്റ് സംഘടിപ്പിച്ചു. നഗ്പൂർ ഐ ഐ എമ്മിൽ നിന്നും മാസ്റ്റർ ബിരുദം നേടിയ സ്കൂൾ അലുംനി പി.സി. മുഹമ്മദ് ഹാഷിർ നേതൃത്വം നൽകി.
ഇന്ത്യയിലെ മികച്ച കോഴ്സുകളെയും മികച്ച സ്ഥാപനങ്ങളെയും പരിചയപ്പെടുത്തി.വിദ്യാർത്ഥികൾ ഹാശിറുമായി സംവദിച്ചു.പി.ടി. സുപ്രിയയുടെ അധ്യക്ഷതയിൽ
പി.വി.അഹ്മദ് കബീർ ഡിബേറ്റ്
ഉദ്ഘാടനം ചെയ്തു.
സ്റ്റാഫ് സെക്രട്ടറി കെ.എം. ആഷിക് റഹ്മാൻ, വിദ്യാർഥി പ്രതിനിധി ഹുദ ഫാത്തിമ, കെ.അബ്ദുറഹ്മാൻ, ടി.പി. സലീം എന്നിവർ സംസാരിച്ചു.
Tags:
EDUCATION