മങ്ങാട്: ഈ വർഷത്തെ LSS, USS പരീക്ഷകളിൽ ഉന്നത വിജയം നേടി സ്കോളർഷിപ്പിന് അർഹരായ മങ്ങാട് എയുപി സ്ക്കൂളിലെ കുട്ടികളെ HM ജമീല ടീച്ചർ, പിടിഎ പ്രസിഡണ്ട് നൗഫൽ ചാലിൽ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പ്രതിനിധികൾ വീടുകളിൽ എത്തി അനുമോദിച്ചു. ഈ വർഷം 4 കുട്ടികൾ LSS പരീക്ഷയും 7 കുട്ടികൾ USS പരീക്ഷയും വിജയിച്ച് മികച്ച നേട്ടം കൈവരിച്ചിരുന്നു.
എൽ.എസ്. എസ്. സ്‌കോളർഷിപ്പ് നേടിയ ദിയ ഫാത്തിമ.സി, ദേവിക സജീവൻ , ലെനാ മഹറിൻ ടി കെ, നിവേദ്യ വി കെ ,USS സ്കോളർഷിപ്പ് നേടിയ ആയിഷ ലാമിയ സി കെ, ഫാത്തിമ നിയ സി, ഷാന ഷെറിൻ കെ ടി, മുഹമ്മദ് അൻസിൽ പി പി, സോമാ ശ്രീദേവി, മുഹമ്മദ് ശാദുലി പി സി, ലിയ ഫാത്തിമ എന്നീ കുട്ടികളെയാണ് വീടുകളിൽ എത്തി അനുമോദിച്ചത്.
സ്റ്റാഫ് സെക്രട്ടറി അബ്ദുൽ ജബ്ബാർ മാസ്റ്റർ, നഫീസ ടീച്ചർ, ഉമ്മർ മാസ്റ്റർ, ജംഷിയ ടീച്ചർ, ഷബീറലി മാസ്റ്റർ, ഖമറുൽ ഇസ്ലാം എന്നിവർ സംബന്ധിച്ചു.
Tags:
EDUCATION