Trending

സ്കൂള്‍ ബസ്സുകള്‍ കൂട്ടി ഇടിച്ചു.

എളേറ്റില്‍ :എളേറ്റില്‍ എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ബസ്സും എളേറ്റില്‍ വാദി ഹുസ്‌ന ഇംഗ്ലീഷ് സ്‌കൂളിന്റെ മിനി ബസ്സുമാണ് കൂട്ടി ഇടിച്ചത്. വൈകിട്ട് മൂന്നരയോടെ എളേറ്റില്‍ - നെല്ലാങ്കണ്ടി റോഡില്‍ ചോലയില്‍ വളവിലായിരുന്നു അപകടം.

മിനി ബസ്സിന്റെ ഡ്രൈവര്‍ കുട്ടിഹസ്സന് അപകടത്തില്‍ പരിക്കേറ്റു. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എം ജെ സ്‌കൂള്‍ ബസ്സില്‍ നിറയെ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.

Previous Post Next Post
3/TECH/col-right