ലഹരി ഉപയോഗത്തിൻ്റെ പ്രത്യാഘാതങ്ങൾ വിളിച്ചറിയിക്കുന്ന ഒട്ടനവിധി ജീവിതങ്ങളുടെ കഥകളടങ്ങിയ ഡോ. മുഹമ്മദ് ഇസ്മായിൽ മുജദ്ദിദി തയാറാക്കി കോഴിക്കോട് ജില്ല എസ് വൈ എസ് ൻ്റെ പ്രസിദ്ധീകരണ വിഭാഗമായ ട്രൂപാത്ത് പബ്ലിക്കേഷൻ പുറത്തിറക്കുന്ന പ്രഥമ കൃതി മുസ്കിർ - ലഹരിയിൽ ഒടുങ്ങുന്ന ജീവിതങ്ങൾ ഇന്ന് ഉച്ചക്ക് 2 മണിക്ക് കോഴിക്കോട് കേശവമേനോൻ ഹാളിൽ ഡോ. എം കെ മുനീർ എംഎൽഎ പ്രകാശനം ചെയ്യും.
ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ, എം കെ രാഘവൻ എം പി, മറ്റു സമസ്ത നേതാക്കൾ തുടങ്ങിയവർ സംബന്ധിക്കും. ജില്ലാ എസ് വൈ എസ് ആചരിക്കുന്ന ദ്വൈമാസ ലഹരി വിരുദ്ധ കാമ്പയിൻ്റെ ഉദ്ഘാടന ചടങ്ങിലാണ് പുസ്തക പ്രകാശനം.
Tags:
KOZHIKODE