Latest

6/recent/ticker-posts

Header Ads Widget

ലഹരി വിരുദ്ധ മനുഷ്യ ശൃംഖല.

എളേറ്റിൽ :നമ്മുടെ യുവതലമുറയുടെ ഇടയിൽ ലഹരിയുടെ ഉപയോഗം വ്യാപകമായിക്കൊണ്ടിരിക്കുന്നുവെന്ന് തെളിയിക്കുന്ന വാർത്തകളാണ്  ദിവസവും മാധ്യമങ്ങളിലൂടെ നാം അറിഞ്ഞു കൊണ്ടിരിക്കുന്നത്.ഈ മാരക വിപത്തിനെതിരെ നാം ബോധവാന്മാരായേ മതിയാകൂ..

                 
ആരോഗ്യപരമായ ശീലങ്ങൾ ലഹരിയാക്കുന്ന ഒരു പുതു തലമുറയെ വാർത്തെടുക്കുക എന്നത് നമ്മുടെയും കൂടി ഉത്തരവാദിത്തമാണ്.ഇതിൻ്റെ വെളിച്ചത്തിൽ എളേറ്റിൽ ജി.എം.യു.പി.സ്ക്കൂളിൻ്റെ നേതൃത്വത്തിൽ  ബഹുജന കൂട്ടായ്മയുടെ സഹകരണത്തോടെ         2022 നവംബർ 1 ചൊവ്വാഴ്ച വൈകുന്നേരം 3.30ന്  ലഹരി വിരുദ്ധ മനുഷ്യ ശൃംഖല സംഘടിപ്പിക്കുന്നു.
   
സ്ക്കൂൾ പരിസരം മുതൽ ബസ് സ്റ്റാൻ്റ് വരെ ഒരുക്കുന്ന ഈ മനുഷ്യച്ചങ്ങലയിൽ താങ്കളുടെ പങ്കാളിത്തവും സഹകരണം അഭ്യർത്ഥിക്കുന്നു.

വിശ്വസ്തതയോടെ,
ഹെഡ്മാസ്റ്റർ
പി.ടി.എ പ്രസിഡണ്ട്
എസ്.എം.സി ചെയർമാൻ
എം.പി ടി.എ ചെയർപേഴ്സൺ.             

Post a Comment

0 Comments