പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ സന്നദ്ധ സംഘടനകളായ സ്റ്റുഡൻറ് പോലീസ് കേഡറ്റ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ ആർ സി എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ടി ജെ പുഷ്പവല്ലി ഫ്ലാഗ് ഓഫ് ചെയ്തു.
പൂനൂരിൽ ചേർന്ന പൊതുസമ്മേളനം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി സാജിത ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം മുഹമ്മദ് അഷ്റഫ് അധ്യക്ഷനായി.
വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി മുനവർ അബൂബക്കർ, എ വി മുഹമ്മദ്, സിപി ബിന്ദു, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, സിദ്ദീഖ് സ്കൈവേ, വി എച്ച് അബ്ദുൽസലാം, വി പി വിന്ധ്യ, കെ വി ഹരി, കെ സരിമ, ടി പി മുഹമ്മദ് ബഷീർ എന്നിവർ ആശംസകൾ നേർന്നു. എ പി ജാഫർ സാദിഖ് സ്വാഗതവും പി സജിന നന്ദിയും പറഞ്ഞു.
Tags:
EDUCATION