എളേറ്റിൽ:എസ്കൊ എളേറ്റിലിൻ്റെ പുതു സംരംഭമായ എസ്കൊ നിധി ലിമിറ്റഡ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.സംശുദ്ധ സാമ്പത്തിക വ്യവസ്ഥിതിയുടെ സന്ദേശം പൊതു സമൂഹത്തിലേക്കെത്തിക്കൽ ഇന്നിൻ്റെ ആവശ്യകതയാണെന്ന് അദ്ദേഹം പറഞ്ഞു.
മർച്ചൻ്റ് QR കോഡ് ഉദ്ഘാടനം എളേറ്റിൽ ഹോസ്പിറ്റൽ MD എം സലീമിന് നൽകി നജീബ് കാന്തപുരം MLA നിർവഹിച്ചു.സുതാര്യവും സംശുദ്ധവുമായ സാമ്പത്തിക സംവിധാനത്തിന്റെ ഫോർമുല നാടിന് സമർപ്പിക്കുക വഴി എളേറ്റിൽ എന്ന കൊച്ചു ഗ്രാമം നാളെ ചരിത്രത്തിലിടം പിടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കടമെടുക്കുന്ന വ്യക്തിയെ കൂടുതൽ കടക്കാരൻ ആക്കുന്ന വട്ടിപലിശ സമ്പ്രദായതിൽനിന്നും നാടിനെ മോചിപ്പിക്കുക എന്നുള്ളതാണ് പ്രധാന ലക്ഷ്യം.ജനങ്ങൾക്കിടയിൽ സമ്പാദ്യ ശീലം വളർത്തുന്നതിനും, നിക്ഷേപ സംഖ്യ നാട്ടിലെ ജനങ്ങൾക്കിടയിൽ തന്നെ വിതരണം ചെയ്തു നാടിന്റെ വികസനം സാധ്യമാക്കുന്നതിനും ലക്ഷ്യം വയ്ക്കുന്നു.
ആദ്യ നിക്ഷേപ സ്വീകരണം എം എ ബഷീറിൽ നിന്നും സ്വീകരിച്ച് റഷീദലി തങ്ങൾ നിർവഹിച്ചു. ആദ്യ വായ്പാ വിതരണം അൽ മദീനാ സൂപ്പർ മാർക്കറ്റ് MD നാസർ കെ പി ക്ക് നൽകി MA റസാഖ് മാസ്റ്റർ നിർവഹിച്ചു.
ഷെയർ സർട്ടിഫിക്കറ്റ് വിതരണോൽഘാടനം മുനീർ പുവത്തിങ്ങലിന് നൽകി കെ ബാബു നിർവഹിച്ചു. SB അക്കൗണ്ട് ഉദ്ഘാടനം സി.ടി ഭരതൻ മാസ്റ്റർ എകെ ബാപ്പുവിന് പാസ്ബുക്ക് നൽകി നിർവഹിച്ചു.
ESCO ഉപദേശക സമിതി ചെയർമാൻ അയ്യൂബ് പൂക്കോട്ട് അധ്യക്ഷൻ വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് M സിറാജുദ്ദീൻ സ്വാഗതവും, പ്രസിഡന്റ് കെ പി നൗഫൽ നന്ദിയും പറഞ്ഞു
Tags:
ELETTIL NEWS