Trending

അഖില കേരള പ്രസംഗ മത്സരം സംഘടിപ്പിച്ചു.

നരിക്കുനി: നെടിയനാട് ബദ്‌രിയ്യ നൂറുൽ ഖുലൂബ് മീലാദ് ക്യാമ്പയിന്റെ  ഭാഗമായി ബദ്‌രിയ്യ ദർസ് സ്റ്റുഡൻ്റ്സ് യൂണിയന്റെ  നേതൃത്വത്തിൽ സംഘടിപ്പിച്ച അഖില കേരള പ്രസംഗ മത്സരം പ്രിൻസിപ്പൽ ഫസൽ സഖാഫി നരിക്കുനിയുടെ അദ്ധ്യക്ഷതയിൽ എസ് വൈ എസ് കോഴിക്കോട് ജില്ലാ സെക്രട്ടറി കബീർ മാസ്റ്റർ  ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ വിവിധങ്ങളായ ദർസ്,ദഅവ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.മുസ്ഥഫ പി അറക്കൽ,യാസർ അറഫാത്ത് നൂറാനി,രിള് വാൻ അദനി , ബീരാൻ കോയ മാസ്റ്റർ,സഈദ് സഅദി പരപ്പനങ്ങാടി തുടങ്ങിയവർ സംബന്ധിച്ചു പ്രസംഗ മത്സരത്തിൽസ്വാലിഹ് ചീയമ്പം (ജാമിഅഃ മർകസ്), സഹൽ തോട്ടുപോയിൽ (ബുഖാരി ക്യാമ്പസ്‌, കൊണ്ടോട്ടി),
സകരിയ്യ  പാലത്തുങ്കര
(ബുഖാരി ക്യാമ്പസ്‌, കൊണ്ടോട്ടി),തുടങ്ങിയവർ യഥാ ക്രമം ഒന്ന് ,രണ്ട്,മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

അർഷാദ് ഇയ്യാട് സ്വാഗതവും തൻസീർ കരിപ്പൂർ നന്ദിയും പറഞ്ഞു.
രാത്രി നടന്ന നബി സ്നേഹ പ്രഭാഷണത്തിന് ഹംസ മിസ്ബാഹി ഓട്ടപ്പടവ് നേതൃത്വം നൽകി.

ഇന്ന് മുതൽ വിദ്യാർത്ഥികളുടെ കലാ മത്സരം ആരംഭിക്കും. രാത്രി 7 ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി മദ്ഹു റസൂൽ പ്രഭാഷണം നടത്തും. 

ശനിയാഴ്ച വൈകിട്ട് 7 ന് നടക്കുന്ന കൾച്ചറൽ ഫെസ്റ്റിവെൽ അഡ്വ പി ടി എ റഹീം എം എൽ എ ഉത്ഘാടനം ചെയ്യും. ഞായറഴ്ച രാത്രി നടക്കുന്ന സമാപന സംഗമത്തിന് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും.
Previous Post Next Post
3/TECH/col-right