Trending

താമരശ്ശേരിയിൽ കാറുകൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്.

താമരശ്ശേരി: താമരശ്ശേരി ചുങ്കം ജംഗ്ഷനോട് ചേർന്ന് മുക്കം റോഡിൽ കാറുകൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്.മുക്കം ഭാഗത്തു നിന്നും താമരശ്ശേരിയിലേക്ക് പരികയായിരുന്ന കാറും, എതിർ ദിശയിൽ വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം.

മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന കാറിലെ യാത്രക്കാരായ മുക്കം കക്കാട് സ്വദേശികളായ നിഹ (10), സഫ് ന(35), മിഷാർ (4), ലുബാബ (15), മുജീബ് റഹ്മാർ (43), ഫാത്തിമ ബത്തൂൽ (12), ഹിബ ഫാത്തിമ (14), ഖലീൽ (3), ഓമശ്ശേരിയിൽ നിന്നും താമരശ്ശേരിക്ക് വരികയായിരുന്ന കാറിലെ താമരശ്ശേരി പി സി മുക്ക് സ്വദേശികളായ സഹൽ (23), മുഹസിൻ (24) എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം 9 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Previous Post Next Post
3/TECH/col-right