Trending

വിദ്യാരംഗം സാഹിത്യോത്സവം ഇന്ന് ആവിലോറ യു പി സ്കൂളിൽ.

ആവിലോറ : കൊടുവള്ളി വിദ്യാഭ്യാസ ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവം ഇന്ന് ആവിലോറ എം എം എ യു പി സ്കൂളിൽ നടക്കും. കൊടുവള്ളി ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികളും അധ്യാപകരും പങ്കെടുക്കും.അഞ്ചോളം വേദികളിലായി അഞ്ഞൂറിലധികം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും.

കഥ, കവിത രചന,  നാടൻപാട്ട്, കാവ്യാലാപനം, ചിത്ര രചന, പുസ്തകാസ്വാദനം, അഭിനയം എന്നിവയിൽ ശില്പശാല ആയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.  ഉപജില്ലയിലെ അധ്യാപകർക്കും വിവിധ മത്സരങ്ങൾ ഇതോടനുബന്ധിച്ച് നടക്കും.

 ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബു കൊളത്തൂർ ഉദ്ഘാടനം ചെയ്യും.പ്രശസ്ത നാടൻ പാട്ട് കലാകാരൻ കൃഷ്ണകുമാർ ആലുവ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി പി പി നസറി, എ.ഇ.ഒ.,സി പി അബ്ദുൽ ഖാദർ, കൊടുവള്ളി ബി പി സി  മെഹ്റലി വി പി, സ്കൂൾ മാനേജർ ടി കെ അബ്ദുറഹിമാൻ ബാഖവി, ജില്ലാ പഞ്ചായത്ത് മെമ്പർ പി ടി ഷറഫുന്നിസ, ബ്ലോക്ക് മെമ്പർ ഷിജി ഒരളാകോട്ട്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പ്രിയങ്ക കരൂഞ്ഞി,റംല മക്കാട്ടുപോയിൽ, കെ കെ ജബ്ബാർ മാസ്റ്റർ, കെ കെ അബ്ദുൽ മജീദ്,  ജസ്ന അസൈൻ, സിഎം ഖാലിദ്, വിദ്യാരംഗം കോഡിനേറ്റർ വിനോദ് പാലങ്ങാട്   തുടങ്ങിയവർ സംബന്ധിക്കും.
Previous Post Next Post
3/TECH/col-right