പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലുള്ള ശില്പശാലകളുടെ ഉദ്ഘാടനം ഹെഡ് മാസ്റ്റർ എം മുഹമ്മദ് അഷ്റഫ് നിർവ്വഹിച്ചു.
നാടൻ പാട്ട്, രചന, കവിത, അഭിനയം എന്നീ നാല് ശില്പശാലകളാണ് സംഘടിപ്പിന്നത്. നാടൻ പാട്ട് ശില്പശാല അജീഷ് മുചുകുന്ന് നയിച്ചു. എ പി ജാഫർസാദിഖ് അധ്യക്ഷനായി.
കെ അബ്ദു സലിം, ഡോ. സി.പി ബിന്ദു, ടി.പി അജയൻ, കെ സാദിഖ്, വി പി വിന്ധ്യ, അശോകൻ, ലത്തീഫ് മലോറം, കെ സരിമ എന്നിവർ ആശംസ അറിയിച്ചു.
വിദ്യാരംഗം കൺവീനർ ഷിജിന പോൾ സ്വാഗതവും,സ്റ്റുഡന്റ്സ് കോഡിനേറ്റർ ഗാന പ്രകാശ് നന്ദിയും അറിയിച്ചു.
0 Comments