Trending

ബദ്‌രിയ്യഃ നൂറുൽ ഖുലൂബിനു ഇന്ന് തുടക്കം.

നരിക്കുനി:നെടിയനാട് ബദ് രിയ്യ നൂറുൽ ഖുലൂബ് മിലാദ് ക്യാമ്പയിൻ ഇന്ന് തുടക്കം. ഒക്ടോബർ 19 മുതൽ 23 വരെ നടക്കുന്ന പരിപാടി പ്രത്യേകം സജ്ജമാക്കിയ മർഹൂം അഫ് ലഹ് നഗരിയിൽ നടക്കുന്നു. അഞ്ചു ദിവസം നടക്കുന്ന പരിപാടി നബി സ്നേഹ പ്രഭാഷണം, ബദ്രിയ്യ ഫെസ്റ്റ്, അഖില കേരള പ്രസംഗ മത്സരം, കൾച്ചറൽ ഫെസ്റ്റിവൽ, ദലാഇലുൽ ഖൈറാത്ത് വാർഷികം എന്നിവയാണ് കാര്യ പരിപാടികൾ.

നബിസ്നേഹ പ്രഭാഷണത്തിന് ഫസൽ സാഖാഫി നരിക്കുനി,ഹംസ മിസ്ബാഹി ഓട്ടപ്പടവ് എന്നിവർ നേതൃത്വം നൽകും. ഉൽഘാടന സംഗമത്തിന് കെ. മുഹമ്മദ് ഹാജിയുടെ അധ്യയക്ഷതയിൽ കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ഉൽഘാടനം ചെയ്യും.

കൾച്ചറൽ ഫെസ്റ്റിന് മുഖ്യാതിഥിയായി അഡ്വ: പി.ടി.എ റഹീം എംഎൽഎ പങ്കെടുക്കും. ദലാഇലുൽ ഖൈറാത്ത് വാർഷിക സംഗമത്തിന് അബ്ദുൽ ബസ്വീർ സഖാഫി പിലാക്കൽ നേതൃത്വം നൽകും. സമാപന സംഗമത്തിന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ തളീക്കര നേതൃത്വം നൽകും.
Previous Post Next Post
3/TECH/col-right