Trending

ഓർമ്മകളിൽ ഷൈജൽ;കാൻസർ ബാധിതർ അതിജീവിക്കുന്നവരെന്ന് സ്പീക്കർ എ എൻ ഷംസീർ

കോഴിക്കോട്: മാറാ രോഗമായ കാൻസർ ബാധിച്ചവരെ അതിജീവിക്കുന്നവരെന്നാണ് വിശേഷിപ്പിക്കേണ്ടതെന്ന് നിയമ സഭാ സ്പീക്കർ എ എൻ ഷംസീർ. ജ്വല്ലറി മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ മലബാര്‍ മേഖലാ മുന്‍ സെക്രട്ടറിയും ജീവകാരുണ്യ സാമൂഹ്യ പ്രവർത്തകനുമായിരുന്ന പി.കെ. സി ഷൈജലിന്റെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ജെ എം എ അനുസ്മരണ ചടങ്ങും ഷൈജൽ  മെമോറിയൽചാരിറ്റി ഫണ്ട് സമർപ്പണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ.

ചിലർക്ക് കുറച്ച് കാലം ലഭിക്കും എന്നാൽ അത്രയും കാലം അതിനെ നേരിടാനുള്ള കരുത്താണ് ഒപ്പമുള്ളവർ നൽകേണ്ടത്. അഹങ്കരിക്കുന്ന മനുഷ്യരെ കാൻസർ വാർഡിൽ സന്ദർശിക്കാൻ പറയണം ഇന്നത്തെ കാലത്ത് 10 രുപ സഹായിക്കുന്നവർ 1000 രൂപയുടെ പരസ്യം ചെയ്യുന്നവരാണ് ഷൈജ ൽ അതിൽ നിന്നും വ്യത്യസ്ഥനായി . മികച്ച സംഘാടകനും ജീവകാരുണ്യ പ്രവർത്തനത്തിൽ അനുകരണീയ മാതൃകയുമായിരുന്നു ഷൈജലെന്ന് സ്പീക്കർ അഭിപ്രായപ്പെട്ടു. 

 കെ പി എം ട്രിപ്പന്റ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ   ഷൈജൽ മെമോറിയൽ റിലീഫ് ഫണ്ട് പദ്ധതിയുടെ ഭാഗമായ ആദ്യ ധനസഹായം പാലേരി പാറക്കടവ് കരുണ പാലിയേറ്റീവ് കെയർ ഭാരവാഹി ഇ ജെ നിയാസ് സ്പീക്കറിൽ നിന്ന് ഏറ്റുവാങ്ങി.  വിവിധ മേഖലകളിലെ 140 -ലേറെ പേരുടെ ഓർമ്മക്കുറിപ്പുകൾ അടങ്ങിയ ഷൈജല്‍ ഓര്‍മ്മപ്പുസ്തകം എഴുത്തുകാരന്‍ പി കെ പാറക്കടവ്, കവി കെ ടി സൂപ്പിയ്ക്കും  ഷൈജലിന്റെ മക്കൾക്കും നൽകി  പ്രകാശനം ചെയ്തു. ജെ എം എം മലബാർ റീജ്യൻ പ്രസിഡന്റ് എകെ ജമീഷ് മസാദ് അധ്യക്ഷത വഹിച്ചു.
അനുസ്മരണ പ്രഭാഷണം പി കെ നവാസ് മാസ്റ്റർ നിർവ്വഹിച്ചു.

ജെ എം എ സംസ്ഥാന പ്രസിഡന്റ് - രവീന്ദ്രൻ ചെറുശ്ശേരി,വൈസ് പ്രസിഡന്റ്‌ മുസ്തഫ വീർക്കണ്ടി,
ജനറൽ സെക്രട്ടറി എ.കെ സാബു, മലബാർ ചേമ്പർ ഓഫ് കൊമേഴ്സ് മുൻ പ്രസിഡന്റ് കെ വി ഹസീബ് അഹമ്മദ്,  ജെ എം എ സംസ്ഥാന ട്രഷറർ  തോമസ് കോന്നിക്കര , ആബിദ് റഹീം, ഡോ.ഷാനു ഷൈജൽ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right