പൂനൂർ: ബാലുശ്ശേരി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് 'യൂത്ത് അലർട്ട് ' ത്രൈമാസ ക്യാമ്പയിൻ്റെ ഭാഗമായി ഉണ്ണികുളം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു.ജില്ല ജന.സെക്രട്ടറി ടി.മൊയ്തീൻകോയ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് എ.പി.ഫസലുറഹ്മാൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന യൂത്ത് ലീഗ് കമ്മറ്റിയുടെ ധനശേഖരണ പരിപാടിയായ ദോത്തി ചലഞ്ച് പഞ്ചായത്ത് മുസ് ലിം ലീഗ് ജന.സെക്രട്ടറി അസ്‌ലം കുന്നുമ്മലിൽ നിന്ന് സംഭാവന സ്വീകരിച്ച് തുടക്കം കുറിച്ചു.
പി.എച്ച്. ഷമീർ, സി.കെ.ഷക്കീർ ,കെ കെ.മുനീർ, പി.എച്ച്.സിറാജ്, നൗഷാദ് ഇയ്യാട്, ആരിഫ് വീര്യമ്പ്രം ,ജസീൽ മങ്ങാട്,ഷമീർ കപ്പുറം, അൻസാർ വള്ളിയോത്ത്, മുനീർ മേത്തടം, തൻവീർ അഹമ്മദ് സംസാരിച്ചു. ജന.സെക്രട്ടറി അദീബ് അഹമ്മദ് സ്വാഗതവും സുനൈഫ് നന്ദിയും പറഞ്ഞു.
Tags:
POONOOR