കൊടുവള്ളി:വലിയപറമ്പ എ.എം.യു.പി. സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് മനുഷ്യചങ്ങല തയ്യാറാക്കി. വർദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗവും ഉൽപാദനവും വിൽപ്പനയും തടയുന്നതിന് വേണ്ടിയും, കുട്ടികളിലും പൊതുജനങ്ങളിലും ബോധവൽക്കരണം നടത്തുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്.
വിദ്യാലയത്തിൽ നടത്തിയ സ്കൂൾ അസംബ്ലിയിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ അബ്ദുൽ ജബ്ബാർ മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഹെഡ്മാസ്റ്റർ എംപി അബ്ദുറഹ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ അബ്ദുൽ മജീദ്, അഷ്റഫ് ടി പി, റിയാസ് വി ടി,അധ്യാപകരായ പി സി നാസർ മുഹമ്മദ് റാഫി, നവാസ് ഈർപ്പോണ, വി ടി ശരീഫ് , പി നാസർ, ഫസൽ, ആരിഫ്, ഹബീബ്, സിറാജ്, ഹസ്ന, നാഫിയ,, റംല, എന്നിവർ നേതൃത്വം നൽകി.
Tags:
EDUCATION