Trending

ആവിലോറ സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു.

കൊടുവള്ളി: ആവിലോറ എം എ യു പി സ്കൂളിൽ ജനജാഗ്രത സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഗാന്ധിജയന്തി ദിനം മുതൽ കേരളപ്പിറവിദിനം വരെയുള്ള ദിവസങ്ങളിൽ വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി നടക്കും.  വിദ്യാലയ തല ഉദ്ഘാടനം
 മാനേജർ ഇൻ ചാർജ് പി കെ സൈനുദ്ദീന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിജി ഒരളാകോട്ട് ഉദ്ഘാടനം നിർവഹിച്ചു.

 കൊടുവള്ളി എ ഇ ഒ സി പി അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നടത്തി.  റിട്ടേഡ് എക്സൈസ് ഓഫീസർ കെ ഭാസ്കരൻ ബോധവൽക്കരണ ക്ലാസ് നടത്തി. പി ലളിത, എം കെ ഡെയ്സി, പി വി അഹമ്മദ് കബീർ, ടി പി സലീം, അബ്ദുറഹ്മാൻ കുന്നുമ്മൽ പ്രസംഗിച്ചു. കെ പി അബ്ദുറഹ്മാൻ മാസ്റ്റർ സ്വാഗതവും കെ എം ആഷിക് റഹ്മാൻ നന്ദിയും പറഞ്ഞു.
 ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ  ലഹരിവിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. ജെ ആർ സി അംഗങ്ങൾ, സ്പോർട്സ് ക്ലബ്, ദേശീയ ഹരിത സേന, ഹെൽത്ത്‌ ക്ലബ്‌ അംഗങ്ങൾ തുടങ്ങിയ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.
Previous Post Next Post
3/TECH/col-right