Trending

പി.പി അബ്ദുറഹിമാൻ മാസ്റ്റർ ഫൗണ്ടേഷൻ ഉദ്ഘാടനവും,ബെസ്റ്റ് സ്റ്റുഡൻറ് അവാർഡ് വിതരണവും

എളേറ്റിൽ:പി.പി അബ്ദുറഹിമാൻ മാസ്റ്റർ ഫൗണ്ടേഷൻ ഉദ്ഘാടനവും എം.ജെ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കായുള്ള ബെസ്റ്റ് സ്റ്റുഡൻറ് അവാർഡ് വിതരണവും എം.ജെ  ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കൊടുവള്ളി എം.എൽ.എ ഡോ: എം.കെ മുനീർ ഫൗണ്ടേഷന്റെ 
ലോഗോ പ്രകാശനവും, ഉദ്ഘാടനവും നിർവഹിച്ചു.

മാധ്യമ പ്രവർത്തകൻ മുഹമ്മദ് അനീസ് മുഖ്യപ്രഭാഷണം നടത്തി. കെ ഉസ്മാൻ മാസ്റ്റർ  പി.പി അബ്ദുറഹിമാൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.എം. ജെ.ഹൈസ്കൂളിൽ നിന്ന് മൂന്നും, ഹയർ സെക്കൻഡറിയിൽ നിന്ന് രണ്ടും, എം.ജെ  അക്കാദമിയിൽനിന്ന് ഒരു കുട്ടിയുമാണ് അവാർഡിന് അർഹരായത്.  ഫൈനലിസ്റ്റുകളായ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി  പി.ടി അബ്ദുൽ മജീദ് സ്വാഗത ഭാഷണം നിർവഹിച്ചു. പ്രസിഡന്റ്  പി.പി ഹിഫ്സുറഹ്‌മാൻ അധ്യക്ഷനായിരുന്നു. ചടങ്ങിൽ 
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി നസ്റി , എ.കെ മൊയ്തീൻ മാസ്റ്റർ, സി പോക്കർ മാസ്റ്റർ, പ്രിൻസിപ്പൽ എം മുഹമ്മദലി, ഹെഡ് മിസ്ട്രസ്  നിഷ എ, എൻ.കെ സലാം, പി.ടി.എ പ്രസിഡണ്ട് ബാബു കുടുക്കിൽ, സ്കൂൾ മാനേജർ പി.പി ഹബീബു റഹ്മാൻ എന്നിവർ സന്നിഹിതരായിരുന്നു. എളേറ്റിൽ വട്ടോളിയിലെയും പരിസര പ്രദേശങ്ങളിലയും സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right