എളേറ്റിൽ : കേരള മുസ്ലിം ജമാഅതിന്റെ നേതൃത്വത്തിൽ എളേറ്റിൽ വട്ടോളിയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രകീർത്തന സന്ധ്യയിൽ വേറിട്ട കാഴ്ചയായി മധുരം നന്മ . പ്രവാചകനെ പരിചയപ്പെടുത്തുന്ന പ്രഭാഷണത്തോടൊപ്പം പ്രവാചക സന്ദേഷങ്ങൾ മറ്റുള്ളവരിലേക്ക് പകർത്തുകയും അങ്ങാടിയിലെ എല്ലാ ജനങ്ങൾക്കും ചായ സൽക്കാരം നടത്തുകയുമാണ് മധുരം നന്മ എന്ന പദ്ധതിലൂടെ ലക്ഷ്യം വെക്കുന്നത്.
നാലു ദിവസങ്ങളിലായി വൈകിട്ട് നാല് മണിക്ക് എളേറ്റിൽ വട്ടോളി അങ്ങാടിയിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ഇന്ന് അനസ് അമാനി സംസാരിക്കും.
നാളെ വൈകുന്നേരം നടക്കുന്ന പ്രഭാഷണത്തിനും തുടർന്ന് രാത്രി ഏഴിന് നടക്കുന്ന സമാപനത്തിനും പ്രമുഖർ നേതൃത്വം നൽകും.
Tags:
ELETTIL NEWS