എളേറ്റിൽ: എളേറ്റിൽ റൈഞ്ചു് ജംഇയ്യത്തുൽ മുഅല്ലിമീൻ്റെ ആഭിമുഖ്യത്തിൽ നബിദിന സന്ദേശ റാലി എളേറ്റിൽ തബ് ലീഗുൽ ഇസ്‌ലാം മദ്രസ്സ പരിസരത്ത് നിന്ന് ആരംഭിച്ച് ഇസ്ലാമിക്ക് സെൻ്ററിൽ സമാപിച്ചു. മൗലിദ് സദസ് എസ്.കെ.ജെ.എം.സി.സി ട്രഷറർ കെ.കെ. ഇബ്രാഹിം മുസ്ല്യാർ ഉദ്ഘാടനം ചെയ്തു.
കെ.സി. മുഹമ്മദ് ഫൈസി മദ്ഹ് റസൂൽ പ്രഭാഷണം നടത്തി. ടി.പി മുഹ്സിൻ ഫൈസി അദ്ധ്യക്ഷത വഹിച്ചു. എൻ.കെ.മുഹമ്മദ് മുസ്ല്യാർ, എൻ. മുത്തലിബ് ദാരിമി, എ.മൂസ മുസ്ല്യാർ, കെ.കെ. ഇബ്രാഹിം മുസ്ല്യാർ, മുഹമ്മദ് ഫൈസി, മാളിയേക്കൽ മുഹമ്മദ് ഹാജി, കെ.പി.മുഹമ്മദ്, സമദ് വട്ടോളി, നവാസ് ഫൈസി, ജൈസൽ ദാരിമി.എം.കെ.അബ്ദുൽ അസീസ് മുസ്ല്യാർ, പി.സലാം ഫൈസി, അബ്ദുൽ ജബ്ബാർ ഫൈസി, ശരീഫുദ്ദീൻ മുസ്ല്യാർ സംബന്ധിച്ചു.
എം.മുഹമ്മദ് മാസ്റ്റർ സ്വാഗതവും, കെ.പി.എം.ബഷീർ ദാരിമി നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS