എളേറ്റിൽ : വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ എളേറ്റിൽ എം.ജെ.എച്ച് എസ്, എസിലെ ജെ.ആർ.സി& എൻ.സി സി യൂണിറ്റുകൾ സംയുകതമായി എളേറ്റിൽ അങ്ങാടിയിൽ വിദ്യാർത്ഥി ചങ്ങല തീർത്തു. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി നസ്റിൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എം. മുഹമ്മദലി, പ്രിയങ്ക കരൂഞ്ഞിയിൽ,സാജിദ ത്ത്,വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ ഖാദർ ഹാജി, പി.ടി നാസർ, നാസർ ഹാജി, സ്കൂൾ HM എ. നിശ, ജസീർ കെ.കെ . സഫീർ, റാസി എം. ഫാത്തിമത്ത് സുഹറ, മെഹ്ജുബിൻ എന്നിവർ സംസാരിച്ചു
Tags:
ELETTIL NEWS