Trending

കിഴക്കോത്ത് പഞ്ചായത്ത്‌ ഓഫീസിൽ റണ്ണിംഗ് എൽ. ഇ. ഡി ഡിസ്പ്ലേ ബോർഡ്‌ സ്ഥാപിച്ചു.

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത്‌ ഓഫീസിൽ നിന്നും പൊതു ജനങ്ങൾക്ക്‌ നൽകുന്ന വിവിധ സേവനങ്ങളുടെ കൃത്യമായ വിവരങ്ങളും ജൽ ജീവൻ മിഷനുമായി ബന്ധപെട്ടുള്ള വിഡിയോകളും ഉൾപ്പെടുത്തിക്കൊണ്ട് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിൽ റണ്ണിംഗ് എൽ ഇ ഡി ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചു
 
ജലജീവൻ മിഷന്റെ പ്രവർത്തനത്തിന്റെ ഭാഗമായി നിർവഹണ സഹായ ഏജൻസിയായ സെന്റർഫോർ ഓവറോൾ ഡെവലപ്മെണ്ടിന്റെ നേതൃത്വത്തിലാണ് ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചത്.ജല ജീവൻ മിഷന്റെ പ്രവർത്തങ്ങൾ പഞ്ചായത്തിൽ പുരോഗാമിച്ചുകൊണ്ടിരിക്കുകയാണ്.

പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ ചെറുമലയിൽ പ്രദേശത്ത് 15 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ആവശ്യമായ ടാങ്ക് നിർമ്മിക്കുന്നതിന് 25 സെന്റ് സ്ഥലം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് കഴിഞ്ഞു  ശുദ്ധമായ കുടിവെള്ളം എല്ലാം വീടുകളിലും എത്തിക്കുക എന്നതാണ് ജല ജീവൻ മിഷൻലക്ഷ്യമിടുന്നത്.
നിലവിൽ കുടിവെള്ള പദ്ധതികളിൽ അംഗമുള്ളവർക്കും കണക്ഷൻ ലഭിക്കുന്നതാണ് .

കേന്ദ്ര സംസ്ഥാന പഞ്ചായത്ത്‌ ഭരണ കൂടങ്ങളുടെ  90%സബ്‌സിഡിയോട് കൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. APL BPL വിത്യാസമില്ലാതെ 10%ഗുണഭോകൃത് വിഹിതം അടച്ചു കണക്ഷൻ എടുക്കാവുന്നതാണ്.കേന്ദ്ര സർക്കാർ 50%വിഹിതവും സംസ്ഥാന സർക്കാർ 25%വിഹിതവും 15% ഗ്രാമ പഞ്ചായത്തും 10% ഗുണഭോക്ത വിഹിതവുമാണ് നിശ്ചയിച്ചിട്ടുള്ളത് ഗ്രാമ പഞ്ചായത്തിന്റെ പൂർണ്ണ ഉത്തരവാദിത്വത്തിലാണ് പദ്ധതി നടപ്പിലാക്കുക.

2024 ഓടെ അപേക്ഷിക്കുന്ന മുഴുവൻ കുടുംബങ്ങൾക്കും മുൻഗണന ക്രമമനുസരിച്ചു കണക്ഷൻ ലഭ്യമാക്കും.പദ്ധതിയുടെ നിർവ്വഹണ ഏജൻസി വാട്ടർ അതോറിറ്റി ആണ്. കിഴക്കോത്ത് നിർവ്വഹണ സഹായ ഏജൻസി താമരശ്ശേരി രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന COD (സെന്റർ ഫോർ ഓവർ ഓൾ ഡെവലപ്പ്മെന്റ് )യെ യാണ് നിയമിച്ചിട്ടുള്ളത്.
  
എൽ ഇ ഡി ഡിസ്പ്ലേ ബോർഡിന്റെ ഉദ്ഘാടനം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി നസ്‌റി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. COD ടീം ലീഡർ ശാദിയ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റംല മക്കാട്ടുപോയിൽ, കെ കെ ജബ്ബാർ മാസ്റ്റർ, പ്രിയങ്ക കരൂഞ്ഞിയിൽ, അംഗങ്ങളായ വീ കെ അബ്ദുറഹിമാൻ, വി പി അഷ്‌റഫ്‌, മുഹമ്മദ്‌അലി കെ സാജിദത്ത്, ജസ്‌ന, വാഹീദ, സെക്രട്ടറി മനോജ്കുമാർ,പഞ്ചായത്ത്‌ ജീവനക്കാർ  എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right