എളേറ്റിൽ: കൊടുവള്ളി ഉപജില്ലാ സ്കൂൾ ഗെയിംസ് മത്സരങ്ങളുടെ ഭാഗമായി എളേറ്റിൽ എം.ജെ.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ബോൾ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂൾ ചാമ്പ്യൻമാരായി.
ഫൈനൽ മത്സരത്തിൽ ഇരു വിഭാഗങ്ങളിലും എളേറ്റിൽ എം.ജെ ഹയർ സെക്കൻ്ററി സ്കൂൾ ടീമിനെയാണ് ഹസനിയ ടീം പരാജയപ്പെടുത്തിയത്. കിരീട ജേതാക്കളെ സ്കൂൾ മാനേജ്മെൻറ് കമ്മറ്റിയും പി.ടി.എ യും സംയുക്തമായി അഭിനന്ദിച്ചു.
ചടങ്ങിൽ സ്കൂൾ മാനേജർ യു. ഷറഫുദ്ദീൻ, പി.ടി.എ പ്രസിഡൻ്റ് ഒ.കെ ഇസ്മായിൽ, ഹെഡ്മിസ്ട്രസ് കെ.കെ ജെസ്സി, കെ.ടി ബഷീർ, കെ.ടി അസീസ്, വി.കെ ഹസ്സൻകോയ, കെ.കെ സാഹിർ, പി.വിപിൻ, ഹൈറുന്നിസ തുടങ്ങിയവർ സംസാരിച്ചു.
Tags:
SPORTS