പൂനൂർ : പ്രവാചക ജന്മദിനത്തോടനുബന്ധിച്ച് കേരളാ സ്റ്റേറ്റ് സുന്നി സ്റ്റുഡന്റസ് ഫെഡറേഷൻ (SSF) സംസ്‌ഥാന വ്യാപകമായി മുഴുവൻ സെക്ടർ കേന്ദ്രങ്ങളിലും "ഹൃദയമാണെന്റെ നബി" എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന നബിസ്നേഹ സമ്മേളനത്തിന്റെ ഭാഗമായി കാന്തപുരം സെക്ടർ കമ്മിറ്റി ഒരുക്കുന്ന സ്നേഹ സമ്മേളനം നാളെ മങ്ങാട് പൂപ്പൊയിൽ വെച്ചു നടക്കും .
വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന പ്രവർത്തക സംഗമത്തോടെ സമ്മേളനത്തിന് തുടക്കമാവും . അലവി സഖാഫി കായലം , മുസ്തഫ ഫാളിലി കരീറ്റിപ്പറമ്പ് തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും .
7 മണിക്ക് നടക്കുന്ന ബഹുജന സമ്മേളനത്തോടെ പരിപാടി അവസാനിക്കും.
Tags:
POONOOR