എളേറ്റിൽ:എളേറ്റിൽ ജി എം യു പി സ്കൂളിൽ അറബിക് ക്ലബ്ബ് ഉദ്ഘാടനം ഡോക്ടർ മുഹമ്മദ് ഇസ്മായിൽ മുജദ്ദിദി നിർവഹിച്ചു.. കുട്ടികളുടെ അറബി കയ്യെഴുത്ത് മാഗസിൻ അൽവാൻ പ്രകാശനം പിടിഎ പ്രസിഡൻറ് റജ്ന കുറുക്കാംപൊയിൽ നിർവഹിച്ചു . ചടങ്ങിൽഅൽ മാഹിർ സ്കോളർഷിപ്പ് ജേതാക്കൾക്കും , അലിഫ് ടാലന്റ് ടെസ്റ്റ് വിജയി കൾക്കും സർട്ടിഫിക്കറ്റും അവാർഡും വിതരണം ചെയ്തു.
യോഗത്തിൽ സീനിയർ അധ്യാപകൻ എം.ടി .അബ്ദുൽസലീം മാസ്റ്റർ അധ്യക്ഷത വഹിച്ചു എൻ പി മുഹമ്മദ് , കെ റംലാ ബീവി .ജമീല ടീച്ചർ, കെ അബ്ദുൽ സലീം എന്നിവർ സംസാരിച്ചു ആർ കെ ഹിഫ്സുൽറഹ്മാൻ സ്വാഗതവും സി കെ അമീർ നന്ദിയും പറഞ്ഞു.
Tags:
EDUCATION