Trending

മയക്ക് മരുന്നിനെതിരെ കൊളാഷ് പ്രദർശനവും,ജാഗ്രതാ സദസ്സും

പൂനൂർ: വര്‍ധിച്ചു വരുന്ന ലഹരി- മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കൊളാഷ് പ്രദർശനവും ജാഗ്രതാ സദസ്സും നടത്തി.കാന്തപുരത്തുകാർ വാട്സ്ആപ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കാന്തപുരം അങ്ങാടിയിലാണ് പരിപാടി  സംഘടിപ്പിച്ചത്.

അജിത് മാസ്റ്റർ അധ്യക്ഷനായ ചടങ്ങിൽ ഉണ്ണികുളം പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ അബ്ദുല്ല മാസ്റ്റർ ഉൽഘടനം ചെയ്തു.
വിമുക്തി മിഷന്‍ കോഴിക്കോട് ജില്ലാ കോഡിനേറ്റർ പ്രിയ കക്കോടി മുഖ്യ പ്രഭാഷണം നടത്തി. 

നാസർ മേപ്പാട് വിഷയാവതരണം നടത്തി. പൂനൂർ ഗവ. ഹയര്‍സെക്കന്‍ററി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ അഷ്‌റഫ് മാസ്റ്റർ ,മുനീർ മാസ്റ്റർ, മയങ്ങിൽ ലത്തീഫ് ഹാജി ,ഫസൽ AP, ജയൻ, നവാസ് മേപ്പാട്ട്, സുൽഫി ഇബ്രാഹിം എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right