Trending

"കനിവിന്റെ ലോകം കാത്തിരിക്കുന്നു":സോഷ്യൽ ഇന്റലിജൻസ് വർക്ക്ഷോപ്പ്‌.

പൂനൂർ:ഹെൽത്ത് കെയർ ഫൗണ്ടേഷനിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്നവർക്കായി ഏകദിന social intelligence workshop സംഘടിപ്പിക്കുന്നു.2022 ഒക്ടോബർ 2 ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകീട്ട് 4 മണി വരെ കാരുണ്യതീരം ക്യാമ്പസ്സിൽ വെച്ചാണ് പരിപാടി.

ഹെൽത്ത് കെയർ ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. ബഷീർ പൂനൂർ ക്യാമ്പ് ഉദഘാടനം ചെയ്യും. സംഘടനയുടെ റിസോഴ്സ്‌ &ഡിസ്കഷൻ കാറ്റലിസ്റ്റ് സജി എം നരിക്കുഴി സാമൂഹ്യ പ്രതിബദ്ധത എന്ന വിഷയത്തിൽ സംസാരിക്കും.ഹെൽത്ത് കെയർ ഫൗണ്ടേഷൻ ചരിത്രം,വർത്തമാനം,ഭാവി എന്ന വിഷയത്തിൽ സെക്രട്ടറി സി.കെ.എ ഷമീർ ബാവ സംസാരിക്കും. 

ഉച്ചക്ക് ശേഷം സംഘടനയുടെ പ്രധാന പ്രവർത്തന മണ്ഡലങ്ങളായ കാരുണ്യതീരം ക്യാമ്പസ്, കമ്മ്യൂണിറ്റി സൈക്കാട്രിക് ക്ലിനിക്, ഡിസാസ്റ്റർ മാനേജ്മെന്റ് ടീം കേരള എന്നിവയിൽ അംഗങ്ങളുടെ ചുമതകൾ എന്തൊക്കെ എന്ന വിഷയത്തിൽ അതത് സെഗ്മെന്റ് ചെയർമാൻമാരായ ബാബു കുടുക്കിൽ, എ. മുഹമ്മദ് സാലിഹ്, ശംസുദ്ധീൻ എകരൂൽ എന്നിവർ സംസാരിക്കും. തുടർന്ന് നടക്കുന്ന പൊതു ചർച്ചയിൽ പങ്കാളികളിൽ നിന്നും അഭിപ്രായനിർദ്ദേശങ്ങൾ തേടുകയും എക്സിക്യൂട്ടീവ് മെമ്പർമാരുമായുള്ള മുഖാമുഖവും ഉണ്ടായിരിക്കും.

സമൂഹത്തിൽ ഒറ്റപ്പെട്ട മനുഷ്യരെ ചേർത്ത് നിർത്താനും ഒറ്റയ്ക്കും കൂട്ടായും കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നതിനും സംഘടനയിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ ബന്ധപ്പെടുക. 

+91 9946661059
+91 9446661089

NB : ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക്‌ ഒക്ടോബർ 2നും ബാക്കിയുള്ളവർക്ക് അടുത്ത ദിവസങ്ങളിലുമായാണ് ക്യാമ്പ് സംഘടിപ്പിക്കുക.
Previous Post Next Post
3/TECH/col-right