എളേറ്റിൽ: തഹ്സീനുൽ ഖിറാഅ രണ്ടാം ഘട്ടം ഉദ്ഘാടനവും മാനേജ്മെൻറ് സംഗമവും എളേറ്റിൽ ഇസ് ലാമിക് സെൻററിൽ നടന്നു. എസ്.കെ.ജെ.എം .സി.സി. ട്രഷററും മാതൃകാ അധ്യാപക പുരസ്കാര ജേതാവുമായ കെ.കെ. ഇബ്രാഹിം മുസ്ല്യാരെ ചടങ്ങിൽ ആദരിച്ചു.
ബോർഡ് മുഫത്തിഷ് സയ്യിദ് അബ്റാർ തങ്ങൾ അധ്യക്ഷനായി. എസ്.വൈ.എസ്. ജില്ലാ ട്രഷറർ അബ്ദുറസാഖ് ബുസ്താനി ഉദ്ഘാടനം ചെയ്തു. മുജവ്വിദ് മുസ്തഫ ഹുദവി വിഷയാവതരണം നടത്തി.
സയ്യിദ് അബ്റാർ തങ്ങൾ, പി.ഹമീദ് മാസ്റ്റർ, എം.മുഹമ്മദ് മാസ്റ്റർ, കെ.കെ.ഇബ്രാഹിം മുസ്ല്യാർ, ടി.പി മുഹ്സിൻ ഫൈസി, എൻ.കെ.മുഹമ്മദ് മുസ്ല്യാർ എന്നിവർ സംസാരിച്ചു.കെ.കെ.അബ്ദുന്നാസിർ ഹാജി സ്വാഗതവും, ഗഫൂർ മാസ്റ്റർ നന്ദിയും പറഞ്ഞു.
0 Comments