താമരശ്ശേരി: അണ്ടോണയിൽ നിന്നും കാണാതായ വെള്ളച്ചാൽ വി.സി അഷ്‌റഫിന്റെ മകൻ മുഹമ്മദ് അമീൻ (അനു - 8) എന്ന കുട്ടിയെ കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചില്ല.
ഇന്നലെ വൈകുന്നേരം 4 മണി മുതലാണ് കാണാതായത്.കളരാന്തിരി ജി എം എൽ പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
താമരശ്ശേരി DYSP അഷറഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിൽ കൊടുവള്ളി പോലീസും,ഡോഗ് സ്കോഡും പ്രദേശത്ത് വ്യാപകമായി തിരച്ചിൽ നടത്തി..വീടിനു സമീപത്ത് പുഴ ഉണ്ടെങ്കിലും പോലീസ് നായകൾ മാനിപുരം - താമരശ്ശേരി റോഡിലൂടെയാണ് ഏറെ ദൂരം മുന്നോട്ട് പോയത്.
മുക്കത്ത് നിന്ന് ഫയർഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു.രാത്രിയിലും പോലീസും, നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്.
Tags:
THAMARASSERY