ആവിലോറ: അവിലോറ എം. എം. എ. യു. പി. സ്കൂളിൽ കുട്ടികളുടെ പോഷകാഹാര കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പോഷക് അഭിയാൻ പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സ് നടത്തി.
പരിപാടിയുടെ ഉദ്ഘാടനം ഹെഡ് മാസ്റ്റർ കെ. പി. അബ്ദുറഹിമാൻ നിർവഹിച്ചു. സി റോഷ്‌ന അധ്യക്ഷത വഹിച്ചു. ആരോഗ്യ കരമായ ഭക്ഷണ ശുചിത്വ ശീലങ്ങൾ കുട്ടികളിൽ എന്ന വിഷയത്തെ കുറിച്ചും ശരിയായ ഭക്ഷണ രീതിയെ കുറിച്ചും അദ്ധ്യാപകനും പ്രമുഖ പരിസ്ഥിതി പ്രവർത്തകനുമായ വി. സുരേഷ് കുമാർ
ക്ലാസ്സ് എടുത്തു.
പി. വി. അഹമ്മദ് കബീർ, കെ. എം. ആശിക് റഹിമാൻ, എം. കെ. ഡെയ്‌സി, കെ. കെ. ജുബൈരിയ എന്നിവർ സംസാരിച്ചു.
Tags:
EDUCATION