കൊടുവള്ളി:ദുബൈ കെ.എം.സി.സി കൊടുവള്ളി മണ്ഡലം ഉപാദ്ധ്യക്ഷനും ഗ്രീൻ ആർമി കൊടുവള്ളി കൂട്ടായ്മയിലെ അംഗവുമായ അബ്ബാസ് കോരങ്ങാടിന്റെ വിയോഗത്തിൽ അനുശോചനവും അനുസ്മരണവും സംഘടിപ്പിച്ചു.ഗ്രീൻ ആർമി വാട്സാപ്പ് കൂട്ടായ്മയിൽ നടന്ന ഓൺലൈൻ പരിപാടി നജീബ് തച്ചംപൊയിലിന്റെ അദ്ധ്യക്ഷതയിൽ സയ്യിദ് അഷ്റഫ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
താമരശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് ജ.സെക്രട്ടറി എ.പി സമദ് കോരങ്ങാട് അനുസ്മരണ പ്രഭാഷണം നടത്തി.നാട്ടിലും മറുനാട്ടിലും മുസ്ലിം ലീഗിന്റെ പ്രവർത്തനങ്ങളിലും സമൂഹത്തിലെ വിവിധ മേഖലയിലും നിറഞ്ഞു നിന്ന് പ്രവർത്തിച്ചിരുന്ന അബ്ബാസ് കോരങ്ങാടിന്റെ വിയോഗം എല്ലാവരും ഞെട്ടലോടെയാണ് ശ്രവിച്ചത്.
അകാലത്തിലുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൾ കെ.എം.സി.സിക്കും പാർട്ടിക്കും തീരാനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഏറെ സൗമ്യനും എല്ലാവരിലും പ്രിയങ്കരനുമായിരുന്ന മഹത് വ്യക്തിത്വത്തിന് ഉടമയായ അദ്ദേഹത്തിന്റെ വേർപ്പാടിൽ നാട്ടിലും ജി.സി.സി രാഷ്ട്രങ്ങളിലും ഉള്ള ഗ്രീൻആർമി കൊടുവള്ളിയിലെ അംഗങ്ങൾ അനുശോചിച്ചു.
ഹാഫിള് ജബ്ബാർ നെല്ലാങ്കണ്ടിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങിൽ ഒ.കെ സലാം,സിദ്ധീക്ക് മലബാരി, വി.അബ്ദുൽ സലാം ഹാജി, സിദ്ധീഖ് ഹാജി വാവാട്, മുജീബ് മനയത്ത്, മുജീബ് ആവിലോറ, നദീർ അലി, നാസർ ബാവി സംസാരിച്ചു. മുനീർ നെല്ലാങ്കണ്ടി സ്വാഗതവും വി.കെ അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു.
0 Comments