താമരശ്ശേരി: അണ്ടോണയിൽ നിന്നും ഇന്നലെ കാണാതായ വെള്ളച്ചാൽ വി.സി അഷ്‌റഫിന്റെ മകൻ മുഹമ്മദ് അമീൻ (അനു 8) എന്ന കുട്ടിയുടെ മൃതദേഹം സമീപത്തെ പുഴയിൽ നിന്നും കണ്ടെത്തി.
ഇന്ന് രാവിലെ റെസ്ക്യൂ ടീം അംഗങ്ങളും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
മാതാവ്: ഷെറീന. സഹോദരങ്ങൾ: അസ് ലഹ്, ആയിശ ഇസ്ല.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5:30ന് അണ്ടോണ വലിയ ജുമാ മസ്ജിദിൽ.
0 Comments