Trending

വാവാട് ഉസ്താദ്, ജീവിതം അടയാളപ്പെടുത്തിയ പണ്ഡിത പ്രതിഭ:സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശവറ അംവും,അറിയപ്പെട്ട  സൂഫിവര്യനും, പരപ്പൻപൊയിൽ നുസ്റത്തുൽ മുഹ്താജീൻ സംഘത്തിന്റെ മുഖ്യ രക്ഷാ 
ധികാരിയുമായിരുന്ന വാവാട് ഉസ്താദിന്റെ ജീവിതം സമൂഹത്തിന് അനുകരണീയ മാതൃകയായിരുന്നു എന്നും, 'തന്റെ ജീവിതമാണ് തന്റെ സന്ദേശം ' എന്ന തത്വം സമൂഹത്തിന് മുമ്പിൽ അടയാളപ്പെടുത്തിയ, വിനയവും സ്നേഹവും കാരുണ്യവും ഒത്തിണങ്ങിയ  പണ്ഡിത പ്രതിഭയായിരുന്നു വാവാട് ഉസ്താദ് എന്നും പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.

വാവാട്  ഉസ്താദിന്റെ വിയോഗത്തിന്റെ ഒരു വർഷം പൂർത്തിയാകുന്ന വേളയിൽ പരപ്പൻപൊയിൽ നുസ്റത്തുൽ മുഹ്താജീൻ സംഘം നിർമ്മിക്കുന്ന വാവാട് ഉസ്താദ് സ്മാരക മന്ദിരത്തിന്റെ നിർമ്മാണ പ്രവൃത്തി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിനകത്തും പുറത്തും എല്ലാ വിഭാഗം ജനങ്ങളും ഓർക്കുന്ന നാമമാണ് വാവാട് ഉസ്താദ് എന്നത്.

മലബാറിലെ വൈഞാനിക നവോതഥാ നത്തിന് പരപ്പൻപൊയിൽ നുസ്റത്തുൽ മുഹ്‌താജീൻ സംഘത്തിന്റെ സംഭാവനകൾ വിലപ്പെട്ടതാണന്നും,  കാലത്തിന് മുമ്പേ സഞ്ചരിച്ച പ്രസ്ഥാനവുമാണ് നുസ്റത്ത്.മത ഭൗതിക വിദ്യഭ്യാസ മേഖലയിൽ അന്തർ ദേശിയ നിലവാരം ലക്ഷ്യമാക്കുന്ന കലാലയം നാടിന് സമർപ്പിച്ചതും, നുസ്റത്ത് നടത്തിയ  സമൂഹ വിവാഹ  സംഗമവും, മറ്റ്  സാമൂഹിക,  സാംസ്‌കാരിക സേവനങ്ങളും , ജീവ കാരുണ്യ പ്രവർത്തനങ്ങളും ശ്ലാഘ നീയമാണെന്നും  തങ്ങൾ  കൂട്ടിച്ചേർത്തു 

നുസ്റത്ത് പ്രസിഡന്റ് പി പി എ ഖാദർ ഹാജി അധ്യക്ഷനായി.ബഷീർ ഫൈസി ദേശമംഗലം  വാവാട് ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തി.ഡോക്ടർ എം.കെ. മുനീർ MLA,  വിഎം ഉമ്മർ മാസ്റ്റർ, താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌  ജെ ടി അബ്ദുറഹ്മാൻ മാസ്റ്റർ, വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ  എംടി അയ്യൂബ് ഖാൻ,കൊടുവള്ളി നഗരസഭാ കൗൺസിലർ പി വി.ബഷീർ, വാവാട് ഖാളി കെ.അബ്ദുള്ള ബാഖവി,കെ അബ്ദുൽ ബാരി ബാഖവി,കെ മുഹമ്മദ്‌ മദനി ,നുസ് റത്ത് ട്രഷറർ എ പി മൂസ്സ,വി കെ അബ്ദു ഹാജി,എം പി.സൈദ്, പി സി.ഹുസൈൻ ഹാജി, നുസ്റത്ത് സ്കൂൾ മാനേജർ NR നാസർ ഹാജി, കൺവീനർ എം പി.അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, കെ സി.മുഹമ്മദ്‌ മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

വാവാട് ഉസ്താദിന്റെയും,  കെ സി മാമു മാസ്റ്ററുടെയും ഖബർ സിയാറത്തിന് ഉസ്താദ് പി കെ മുഹമ്മദ്‌ ഹസൻ ദാരിമി നേതൃത്വം നൽകി. നുസ്റത്ത് ജനറൽ സെക്രട്ടറി എ പി ഹംസ മാസ്റ്റർ സ്വാഗതവും,സെക്രട്ടറി കെ സി എം ഷാജഹാൻ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right