Trending

ഐ എസ് ബന്ധം; കൊടുവള്ളി സ്വദേശി അബു മറിയത്തിന് 23 വര്‍ഷം കഠിന തടവ്.

കൊച്ചി: ഐ എസില്‍ ചേരാന്‍ നിരവധി പേരെ സഹായിച്ചെന്ന കേസില്‍ കോഴിക്കോട് കൊടുവള്ളി സ്വദേശി അബു മറിയം എന്ന ഷൈബു നിഹാലിന് 23 വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും. കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.

ഐ പി സി 120 (ബി), 125ാം വകുപ്പ്, യു എ പി എ 38, 39, 40 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. ചുമത്തപ്പെട്ട എല്ലാ വകുപ്പുകളിലുമായി അബു മറിയം അഞ്ച് വര്‍ഷത്തെ കഠിന തടവാണ് അനുഭവിക്കേണ്ടത്. മൂന്നര വര്‍ഷമായി ജയിലിലാണെന്നതിനാല്‍ പ്രതി ഇനി ഒന്നര വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. പിഴ ഒടുക്കിയില്ലെങ്കില്‍ ആറ് മാസം തടവ് ശിക്ഷ കൂടി അനുഭവിക്കണം.

ബഹ്‌റൈനില്‍ പരസ്യ കമ്പനി നടത്തിയിരുന്ന അബു മറിയം അവിടെ ഐ എസ് പരിശീലന ക്ലാസുകളില്‍ പങ്കെടുത്തിരുന്നു. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന 12 മലയാളികളില്‍ എട്ടുപേര്‍ പിന്നീട് സിറിയയിലെത്തി ഐ എസില്‍ ചേര്‍ന്നു. പിടിയിലാകുമെന്ന വന്നപ്പോള്‍ ബഹ്‌റൈനില്‍ നിന്ന് ഖത്തറിലേക്ക് കടന്ന അബു മറിയം 2019 ഏപ്രിലില്‍ കരിപ്പൂരിലെത്തി. ഇവിടെ വെച്ചാണ് എന്‍ ഐ എ കസ്റ്റഡിയിലെടുത്തത്.വിദേശത്തായിരുന്ന അബു മറിയം കൂട്ടാളികള്‍ക്ക് ഐ എസില്‍ ചേരാന്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നുവെന്നാണ് എന്‍ ഐ എയുടെ കണ്ടെത്തല്‍.
Previous Post Next Post
3/TECH/col-right