Trending

നസീമ ജമാലുദ്ദീനെ കേരളാ ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറായി നോമിനേറ്റ് ചെയ്തു.

കേരളാ ഓർഫനേജ് ആന്റ് അദർ ചാരിറ്റബ്ൾ ഹോംസ് കൺട്രോൾ ബോർഡ് മെമ്പർ ആയി കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് മെമ്പർ നസീമ ജമാലുദ്ദീനെ കേരള സർക്കാർ നോമിനേറ്റ് ചെയ്തു.

എയിഡഡ് സ്കൂൾ അധ്യാപികയായ ഇവർ സാക്ഷരതാ പ്രസ്ഥാനത്തിലൂടെ സാമൂഹ്യ പ്രവർത്തനം ആരംഭിച്ചു. 2000 മുതൽ  കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ 2 തവണ പ്രസിഡണ്ടായും തുടർന്ന് മെമ്പറായും സേവനമനുഷ്ഠിച്ച് വരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയപ്പോൾ കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ പല പദ്ധതി പ്രവർത്തനങ്ങളും നടത്തിയതിന് അവാർഡ് ലഭിച്ചിരുന്നു. കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ പ്രഥമ വനിത പ്രസിഡണ്ട് പദവിയും  ഇവർക്കായിരുന്നു.
Previous Post Next Post
3/TECH/col-right