Trending

യുദ്ധസജ്ജരായ എരഞ്ഞോണക്കാരെ ആദരിച്ചു.

കൊടുവള്ളി:പൂനൂർ പുഴയിലൂടെ ഒഴുകിയ പോകുന്ന മൃതദേഹത്തെ അതി സാഹസികമായി വീണ്ടെടുത്ത എരഞ്ഞോണ പ്രദേശവാസികളെ കൊടുവള്ളി നഗരസഭ ചെയർമാൻ വെളളറ അബ്ദുവിന്റെ നേതൃത്വത്തിൽ ഡിവിഷൻ കൗൺസിൽ സങ്കടിപ്പിച്ച പരിപാടിയിൽ വെച്ച് ആദരിച്ചു.19 പേരാണ് പൊന്നാട അണിയിച്ച് ആദരവ് ഏറ്റ് വാങ്ങിയത്.

കുത്തൊഴുക്കിൽ വളരെ വേഗം നീങ്ങികൊണ്ടിരിക്കുന്ന മൃതദേഹം വീണ് കിടക്കുന്ന മരത്തിൽ തട്ടി പുഴയുടെ അടിത്തട്ടിലേക്ക് പോയി കാണാതായെങ്കിലും ശക്തമായ ഒഴുക്കിനെ പ്രധിരോധിച്ച് കൊണ്ട് രണ്ട് മണിക്കൂർ കഠിനാധ്വാനം ചെയ്താണ് മൃതശരീരം കണ്ടെത്തിയത്.

വൈസ് ചെയർപേഴ്സൺ കെ.എം.സുഷിനി പരിപാടി ഉദ്ഘാടനം ചെയ്തു.എ.പി.ഹുസ്സയിൻഹാജി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ പി.വി.ബഷീർ, കെ.പി.അശോകൻ, എം.കെ.വിപിൻ രാജ്, നൗഷാജ് എരഞ്ഞോണ, ഇ.കെ.മൂസ്സ, എ.പി.സുലൈമാൻ, അബൂബക്കർ മുസ്ലിയാർ, ഇ.നൗഷാദ്, വി.മജീദ്, നാസി മണ്ണിൽക്കടവ് തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post
3/TECH/col-right