Trending

ബദ്‌രിയ്യഃ മീലാദ് ക്യാമ്പയിൻ; സ്വാഗതസംഘം രൂപീകൃതമായി.

നരിക്കുനി:നെടിയനാട് ബദ്‌രിയ്യഃ സ്ഥാപനങ്ങളുടെ 2022 വർഷത്തെ മീലാദ് ക്യാമ്പയിൻ ' നൂറുൽ ഖുലൂബ്'  എന്ന പേരിൽ നടത്താൻ തീരുമാനിച്ചു. ചെറുപ്പിടി മുഹമ്മദ് അവർകളുടെ അധ്യക്ഷതയിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം ബദ്‌രിയ്യഃ ജനറൽ സെക്രട്ടറി ഫസൽ സഖാഫി നരിക്കുനി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ എക്സുബറൻസ മീലാദ് ഫെസ്റ്റിന്റെ ലോഗോ പ്രകാശനം കെ. ബീരാൻ കോയ മാസ്റ്റർ നിർവഹിച്ചു.

നബി സ്നേഹ പ്രഭാഷണം,ബദ്‌രിയ്യഃ ഫെസ്റ്റ്, സ്വലാത്ത് സമർപ്പണം, ജൽസത്തു റബീഅ, റബീഹ് ടോക്ക്,നബി സ്നേഹ റാലി, കൾച്ചറൽ ഫെസ്റ്റിവൽ, അഖില കേരള പ്രസംഗ മത്സരം തുടങ്ങി വിവിധങ്ങളായ പദ്ധതികൾ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കും.

സ്വാഗതസംഘം  ഭാരവാഹികൾ:

 വാരാമ്പറ്റ മുഹിയുദ്ദീൻ  മുസ്ലിയാർ (ചെയർമാൻ) കെ ബീരാൻ കോയ മാസ്റ്റർ ( വർക്കിംഗ് ചെയർമാൻ) ഒ മുഹമ്മദ് മാസ്റ്റർ (കൺവീനർ) ഇ.ഉസ്മാൻ സഖാഫി നരിക്കുനി( ഫിനാൻസ് സെക്രട്ടറി) അബ്ദുൽ ലത്തീഫ് മുസ്ലിയാർ കുണ്ടായി,ഇബ്രാഹിം സഖാഫി പാലങ്ങാട്, കെ സി മുഹമ്മദ്‌ ചെറുപ്പിടി, കെ സി മുഹമ്മദ്‌ മാസ്റ്റർ, സുലൈമാൻ സി പി (വൈസ് ചെയർമാൻ) സവാദ് വി സി, അബ്ദുള്ള കെ പി, സുഹൈൽ ഒ, ജസീൽ ഹാഷിമി, നാജിൽ ഇരുവള്ളൂർ(ജോയിന്റ് കൺവീനർ) സഈദ് സഖാഫി പരപ്പനങ്ങാടി, ഹാഫിള് ഹാശിം പരപ്പൻപൊയിൽ (പ്രോഗ്രാം കമ്മിറ്റി), സുലൈമാൻ അഹ്സനി മഞ്ചേരി, റഹീം അത്തിക്കോട്(റിസപ്ഷൻ), മുനവ്വർ ഫാളിലി ബുസ്താൻ, സിദ്ധീഖ് പാറക്കൽ(ലൈറ്റ്&സൗണ്ട്), അഡ്വ. ഇക്ബാൽ, നൗഫൽ മേലടത്ത് (ലോ&ഓർഡർ), ഹാഫിള് ഉവൈസ് സഖാഫി ചിയ്യൂർ, മുർഷിദ് ഭരണിപാറ(ഡെക്കറേഷൻ), എ പി ഫാസ്ലുറഹ്മാൻ പാറന്നൂർ, മുഹ്സിൻ കാരുകുളങ്ങര(പബ്ലിസിറ്റി), ശരീഫ് വി സി, നിയാസ് കൊട്ടയോട്ട്(മീഡിയ), ബഷീർ മേലടത്ത്, ലത്തീഫ് ടി (ഫുഡ്‌), താജുദ്ധീൻ സഖാഫി നെടിയനാട്, അഫ്ലഹ് പുല്ലാളൂർ(വളണ്ടിയർ) എന്നിവരടങ്ങുന്ന 101 അംഗ  കമ്മിറ്റിക്ക് രൂപം നൽകി.

അർഷാദ് ഇയ്യാട് സ്വാഗതവും  തൻസീർ കരിപ്പൂർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right