Trending

മീലാദ് ക്യാമ്പയിൻ : സ്വാഗത സംഘം രൂപീകരിച്ചു.

എളേറ്റിൽ:കേരള മുസ്ലിം ജമാഅതിന്റെ നേതൃത്വത്തിൽ ഒക്ടോബർ രണ്ട് മുതൽ അഞ്ച് വരെ എളേറ്റിൽ വട്ടോളിയിൽ വെച്ച് നടക്കുന്ന മീലാദ് പ്രഭാഷണത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു.വൈകുന്നേരം നാല് മണി മുതൽ ആറ് മണി വരെ നടക്കുന്ന പ്രഭാഷണത്തിന് പ്രമുഖർ നേതൃത്വം നൽകും .പ്രഭാഷണത്തോടനുബന്ധിച്ച് വ്യത്യസ്ഥങ്ങളായ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

അസീസ് സഖാഫി എൻ കെ ചെയർമാനും ശംസുദ്ദീൻ കുണ്ടുങ്ങര ജനറൽ കൺവീനറുമായ നൂറ്റി ഒന്ന് അംഗ കമ്മറ്റിയാണ് രൂപീകരിച്ചത്.എളേറ്റിൽ മർകസ് വാലിയിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം കേരള മുസ്ലിം ജമാഅത് സർക്കിൾ ജനറൽ സെക്രട്ടറി എൻ.കെ അസീസ് സഖാഫിയുടെ അധ്യക്ഷതയിൽ എസ് വൈ എസ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി വി അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു.

കേരള മുസ്ലിം ജമാഅത് പൂനൂർ സോൺ സെക്രട്ടറി അബ്ദുസ്സലാം ബുസ്താനി വിഷയാവതരണം നടത്തി. മുഹമ്മദ് സഅദി ചളിക്കോട് , സഅദുദ്ദീൻ സഖാഫി എന്നിവർ സംസാരിച്ചു. എസ് വൈ എസ് സർക്കിൾ ജനറൽ സെക്രട്ടറി ജാബിർ കെ കെ സ്വാഗതവും,  സലീം ലത്വീഫി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right