Trending

കിഴക്കോത്ത് പ്രൈമറി ഹെൽത്ത് സെന്ററിൽ ഈവനിംഗ് ഒ പി ആരംഭിച്ചു.

എളേറ്റിൽ:ദൈനംദിനം 500 ലേറെ രോഗികൾ ആശ്രയിക്കുന്ന കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ എളേറ്റിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും ഉച്ചക്ക് ഒരു മണി മുതൽ വൈകിട്ട് ആറുമണിവരെ ഈവനിംഗ് ഒ പി ആരംഭിച്ചു.നിലവിൽ ഒരു ഡോക്ടറുടെ സേവനവും ആഴ്ചയിൽ മൂന്ന് ദിവസത്തെ ഒ പി യു മായിരുന്നു ഉണ്ടായിരുന്നത്.

സാധാരണക്കാരായ രോഗികൾക്ക് ഡോക്ടറെ കാണാനും മരുന്നുകൾ കൈപ്പറ്റാനും മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥയായിരുന്നു  ഉച്ചക്ക് ഒരു മണി വരെ ഡോക്ടറെ സേവനം ലഭ്യമാണെങ്കിലും  ജോലിക്കും മറ്റും പോകുന്ന സാധാരണക്കാർക്ക്  പ്രൈവറ്റ് ഹോസ്പിറ്റലുകളെ സമീപിക്കേണ്ട അവസ്ഥയായിരുന്നു   ഒരു ഡോക്ടർ, സിസ്റ്റർ, ഫാർമസിസ്റ്റ് എന്നിവരെ പുതുതായി ഗ്രാമപഞ്ചായത്ത് നിയമിച്ചു.

കിഴക്കോത്ത് ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ട്  7 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി ആവിഷ്കരിച്ചത്.ഈവനിംഗ് ഒ പി കൊടുവള്ളി എംഎൽഎ ഡോക്ടർ എം കെ മുനീർ രോഗിയെ പരിശോധിച്ചു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.പ്രാഥമിക ആരോഗ്യ കേന്ദ്രം ഫാമിലി ഹെൽത്ത് സെന്റർ ആയി ഉയർത്താനും മറ്റു സൗകര്യങ്ങൾ ഏർപ്പെടുത്താനും ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് എംഎൽഎ ഉറപ്പു നൽകി.
 
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി നസ്റി അധ്യക്ഷത വഹിച്ചു മെഡിക്കൽ ഓഫീസർ സുനിൽ പദ്ധതി വിശദീകരിച്ചു  ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി എം രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പ്രിയങ്ക കരൂഞ്ഞിയിൽ, കെ കെ ജബ്ബാർ മാസ്റ്റർ, റംല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ കെ മജീദ്, ജസ്ന, മുഹമ്മദ് മാസ്റ്റർ, സി എം ഖാലിദ് ,വി കെ അബ്ദുറഹ്മാൻ,  വി പി അഷ്റഫ്, വാഹീദ, സാജിദത്ത്,മുഹമ്മദലി കെ,  എം എ ഗഫൂർ മാസ്റ്റർ,  ഭരതൻ മാസ്റ്റർ,സുധാകരൻ, ഗിരീഷ് വലിയ പറമ്പ്, നാസർ വട്ടോളി, എന്നിവർ സംസാരിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിനോദ് കുമാർ സ്വാഗതവും എച്ച് ഐ വിനോദ് നന്ദിയും പറഞ്ഞു
Previous Post Next Post
3/TECH/col-right