Trending

സുപ്രഭാതം റീഡേഴ്സ് ഫോറംഅവാർഡുകൾ സമ്മാനിച്ചു.

എളേറ്റിൽ:  വ്യത്യസ്ഥ മേഖലകളിൽ മികവ് തെളിയിച്ച  വ്യക്തികൾക്കും യുവ സംരംഭകർക്കും കിഴക്കോത്ത് പഞ്ചായത്ത് സുപ്രഭാതം റീഡേഴ്സ് ഫോറം ഏർപ്പെടുത്തിയ  അവാർഡുകൾ സമ്മാനിച്ചു. എളേറ്റിൽ സെറായി റിസോർട്ടിൽ സംഘടിപ്പിച്ച പരിപാടി  എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. സുപ്രഭാതം ബ്യൂറോ ചീഫ് ഇ.പി മുഹമ്മദ് അനുമോദന  പ്രസംഗം നടത്തി.

സുപ്രഭാതം വിഷനി അവാർഡ് പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരത്തിനും , ഐക്കണിക് ട്രയ്സനർ അവാർഡ് ഷാഹിദ് എളേറ്റിലിനും, യൂത്ത് എക്സലൻസി അവാർഡ് പി.പി. അബ്ദുൽ ഗഫൂർ വാണിക്കും എം.കെ രാഘവൻ അവാർഡ് സമ്മാനിച്ചു. വിശിഷ്ഠ സേവനത്തിന്ന് മുഖ്യ മന്ത്രിയുടെ  പൊലിസ് മെഡൽ ലഭിച്ച ആഷിഖ് കച്ചേരിമുക്കിനും , മികച്ച സംരംഭക പുരസ്കാരത്തിന്ന്  അർഹനായ , എക്സോർ സെറാമിക് സ്റ്റുഡിയോ മാനേജിങ്ങ് പാർട്ട്ണർ ടി ഫസലുറഹ്മാനും , ബെസ്റ്റ് സർവ്വീസിന് അർഹനായ എളേറ്റിൽ ഹോസ്പിറ്റൽ മാനേജിങ്ങ് ഡയരക്ടർ എൻ. കെ സലീമിനു എക്സലൻസ് അവാർഡും  നജീബ് കാന്തപുരം സമ്മാനിച്ചു.

എമിനന്റ് പേഴ്സണാലിറ്റി അവാർഡ്  കെ.കെ.എച്ച് അബ്ദുറഹിമാൻ കുട്ടി ഹാജിക് പി.ടി.എ റഹീം എം.എൽ.എയും നൽകി. എൻ.എം.എം. എസ് നേടിയ കെ.കെ അൻസിയക്ക്  സുപ്രഭാതം സബ് എഡിറ്റർ  ഷമീർ തോട്ടത്തിൽ ഉപഹാരം നൽകി. മദ്രസ ടോപ്പ് പ്ലസ് , എസ് എസ്.എൽ.സി ഫുൾ എ പ്ലസ്, പ്ലസ്ടു  ഫുൾ എപ്ലസ് നേടിയ  നേടിയ  ഗ്രാമ പഞ്ചായത്ത് പരിധിയിലെ  250 ലധികം വിദ്യാത്ഥിക കളെയും അനുമോദിച്ചു.  എളേറ്റിൽ എ.ജെ ഹയർ സെക്കണ്ടറി പ്രഥമ പ്രധാന അധ്യാപകൻ എ.കെ മൊയ്തീൻ മാസ്റ്റർക് പി.ടി.എ റഹിം എം.എൽ.എ   പ്രത്യക ഉപഹാരം നൽകി.

ചെയർമാൻ  ഹാരിസ് പറക്കുന്ന് അധ്യക്ഷനായി. ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ട്രഷറർ കെ.കെ. ഇബ്രാഹിം മുസ് ലിയാർ, എളേറ്റിൽ റെയ്ഞ്ച് പ്രസിഡന്റ് മുഹ്സിൻ ഫൈസി,  എസ്.വൈ.എസ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അബ്ദു കത്തറമ്മൽ, എളേറ്റിൽ റെയ്ഞ്ച് പ്രസിഡന്റ് മുഹ്സിൻ ഫൈസി, ഡി.സി.സി ജനറൽ സെക്രട്ടറി സി.ടി ഭരതൻ , കെ.കെ നാസർ ഹാജി, പി.പി. മുഹമ്മദ് ഷരീഫ്, മങ്ങലങ്ങാട്ട് മുഹമ്മദ്, കെ.കെ ജബ്ബാർ, എം മുഹമ്മദലി, അഷ്റഫ് പുതിയോട്, കെ അബ്ദുറഹിമാൻ , അസ്ലം കിഴക്കോത്ത്, റിയാസ് പന്നൂര് , കെ.പി. റഊഫ്, റിയാസ് വഴിക്കടവ്, കെ.പി വിനോദ്, ഫസൽ ആവിലോറ എന്നിവർ സംബന്ധിച്ചു.

കോഡിനേറ്റർ മുജീബ് ചളിക്കോട് സ്വാഗതവും,ട്രഷറർ മുജീബ് കൈപ്പാക്കിൽ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right