Trending

കാന്തപുരത്ത് നാല് തലമുറകൾ സംഗമിക്കുന്നു.

പൂനൂർ: ശതാബ്ദിയിലേക്ക് കാലെടുത്തു വെക്കാനൊരുങ്ങുന്ന കാന്തപുരം ജി എൽ പി സ്കൂളിൽ നാലു തലമുറകൾ സംഗമിക്കുന്നു. ശതാബ്ദിയുടെ മുന്നോടിയായി നടക്കുന്ന പൂർവ വിദ്യാർത്ഥി സംഗമത്തിലാണ് ഈ അപൂർവമായ ഒത്തുചേരൽ നടക്കുന്നത്.

1924ൽ ആണ് വിദ്യാലയം സ്ഥാപിതമായത്.ആദ്യം വാടകക്കെട്ടിടത്തിലായിരുന്ന വിദ്യാലയം 2010ൽ ആണ് സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്.നിലവിൽ പ്രീ പ്രൈമറിയടക്കം 224 കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിന് ആവശ്യമായ സ്ഥലസൗകര്യമില്ല. നിലവിലുള്ള 15 സെൻ്റ് സ്ഥലത്തിൽ ചെറിയ മുറ്റമൊഴികെ മൂന്ന് നിലകളിലായി 8 ക്ലാസ് റൂമുകളാണുള്ളത്.ഈ വർഷത്തെ ഫിക്സേഷൻ പ്രകാരം 3 ഡിവിഷൻ കൂടി അനുവദിക്കാനുള്ള കുട്ടികൾ ഉണ്ടെങ്കിലും ക്ലാസ് റൂമിൻ്റെ അഭാവം ഇതിന് തടസ്സമാണ്.
    
2024 ൽ ശതാബ്ദിയാഘോഷിക്കുന്ന വേളയിലേക്ക് സ്കൂളിന് കുറച്ച് കൂടി സ്ഥലം ലഭ്യമാക്കി ഡിവിഷനുകൾ വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് പി.ടി.എ യും സ്കൂൾ വികസനസമിതിയും. അതിലേക്കുള്ള ഒന്നാമത്തെ ചുവടുവെയ്പാണ് ഇപ്പോൾ നടക്കുന്ന പൂർവ വിദ്യാർത്ഥി സംഗമം.സെപ്തംബർ 10ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ബഹു.ബാലുശ്ശേരി എം.എൽ.എ അഡ്വ.സച്ചിൻ ദേവ് ഉദ്ഘാടനം നിർവഹിക്കും.

നാട്ടുകാരനും പെരിന്തൽമണ്ണ എം.എൽ.എയുമായ നജീബ് കാന്തപുരം മുഖ്യാതിഥിയായിരിക്കും. സ്റ്റാഫ് ലൈബ്രറിയുടെ ഉദ്ഘാടനം ബാലുശ്ശേരി എഇഒ ശ്യാംജിത്ത് ഉദ്ഘാടനം ചെയ്യും.പൂർവാധ്യാപകരെ ആദരിക്കുന്ന ചടങ്ങിനു ശേഷം പൂർവ വിദ്യാർത്ഥികളുടെ കലാവിരുന്നും ഉണ്ടായിരിക്കും.
Previous Post Next Post
3/TECH/col-right