പൂനൂർ:മികച്ച പ്രവർത്തന പദ്ധതികൾ നടപ്പാക്കിയ യൂണിറ്റ് ഘടകങ്ങളെ അനുമോദിക്കുന്നതിനും സമകാലിക വെല്ലുവിളികളെ നേരിടാൻ നേതൃത്വത്തെ പരിശീലിപ്പിക്കുന്നതിനുമായി എസ്.വൈ .എസ്. പൂനൂർ സർക്കിൾ ഒരുക്കിയ ലീഡേഴ്‌സ് അസംബ്ലി "സെജാ ഫെലിസ് " മർകസ് ഗാർഡൻ സ്പോർട്സ് അക്കാദമിയിൽ സമാപിച്ചു .യൂണിറ്റ് ഭാരവാഹികൾ പ്രതിനിധികളായ പരിപാടിയിൽ പൂനൂർ സർക്കിളിലെ 13 യൂണിറ്റിലെയും നേതാക്കൾ പങ്കെടുത്തു .
സർക്കിൾ പ്രസിഡന്റ് അഫ്സൽ അഹ്സനിയുടെ അധ്യക്ഷതയിൽ സോൺ പ്രസിഡന്റ് സ്വാദിഖ് സഖാഫി പൂനൂർ ഉദ്ഘാടനം ചെയ്‌തു .പ്രമുഖ പ്രഭാഷകൻ അനസ് അമാനി പുഷ്പഗിരി പഠന സെഷന് നേതൃത്വം നൽകി . സഅദുദ്ധീൻ സഖാഫി എളേറ്റിൽ , സജീർ ഉമ്മിണി കുന്ന് , സാജിദ് മങ്ങാട് സംസാരിച്ചു . മുഹമ്മദ് ഉവൈസ് യൂ .എം ,സുബൈർ സി എം നഗർ , റാഫി .സി, സുഹൈൽ അഹ്‌സനി ,ജാഫർ സഖാഫി,സുബൈർ ടി .പി തുടങ്ങിയവർ കലാ കായിക സെഷനുകൾ നിയന്ത്രിച്ചു .
മുസ്ലിം ജമാഅത് പ്രസിഡന്റ് അബ്ദുറഹ്മാൻ സഖാഫി കാന്തപുരം പ്രാർത്ഥന നടത്തി . റഫീഖ് സഖാഫി , അഷ്‌റഫ് അമാനത് പ്രകീർത്തന സദസ്സിനു നേതൃത്വം നൽകി .
അനസ് കാന്തപുരം സ്വാഗതവും, ജാഫർ സഖാഫി പൂപ്പൊയിൽ നന്ദിയും പറഞ്ഞു .
Tags:
POONOOR