എളേറ്റില്‍ : ഫോക്കസ് കോച്ചിംഗ് സെന്‍ററില്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാ കായിക മത്സരങ്ങളോടെ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.ലെമണ്‍ സ്പൂണ്‍ , കാന്‍ഡില്‍ റെയ്സ് , ചാക്ക് റെയ്സ് , സുന്ദരിക്ക് പൊട്ട് തൊടല്‍ , കസേര കളി എന്നിവയില്‍ മത്സരങ്ങള്‍ നടന്നു.
വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു.ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും
ആവേശകരമായ വടം വലി മത്സരത്തോടെ ഫോക്കസ് ഓണാഘോഷ പരിപാടികള്‍ 2022 സമാപിച്ചു.
Tags:
ELETTIL NEWS