എളേറ്റിൽ:മൂന്ന് തലമുറക്ക് അറിവ് പകർന്നു നൽകിയ പൂനൂർ ചേപ്പാല സ്വദേശി എ.കെ മൊയ്തീൻ മാസ്റ്റർ എൺപതാം വയസിലും അധ്യാപന രംഗത്ത് സജീവമാണ്.
എളേറ്റിൽ പ്രദേശത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന്ന് തുടക്കം കുറിച്ച എം.ജെ ഹയർസെക്കൻഡറി സ്കൂളിന്റെ പ്ര
ധാന അധ്യാപകനായി സേവനം ചെയ്ത ഇദ്ദേഹം നിലവിൽ എം.എം പറമ്പ് ഓർക്കിഡ് സ്കൂളിന്റെ പ്രിൻസിപ്പലായും, പൂനൂർ ഗാഥ കോളജ് ഡയരക്ടറായും പ്രവർത്തിച്ച് വരികയാണിപ്പോൾ.
ജീവിതത്തിൽ കൃത്യനിഷ്ഠ പുലർത്തുന്ന അദ്ദേഹം അധ്യാപനരംഗത്ത് ഇപ്പോഴും യൗവ്വനത്തിന്റെ പ്രസരിപ്പോടെയാണ് പ്രവർത്തിക്കുന്നത്. 1967ൽ ചേന്ദമംഗല്ലൂർ ഹൈസ്കൂളി
ലായിരുന്നു അധ്യാപനത്തിന്ന്
തുടക്കം കുറിച്ചത്.പിന്നിട് എ.എം ഹയർ സെക്കൻഡറി സ്കൂൾ പൂവ്വമ്പായ്
,സൗദി അറേബ്യയിലെ ഇന്റർനാഷണൽ ഇന്ത്യൻസ്കൂൾ, എളേറ്റിൽ വാദി ഹുസ്ന
പബ്ലിക് സ്കൂൾ , ഇഷാ അത്ത്
പബ്ലിക് സ്കൂൾ തുടങ്ങി നിരവധി സ്ഥാനങ്ങളിൽ ജോലിചെയ്തിട്ടുണ്ട്.
ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ഉൾപ്പെടെ പതിനാലോളം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് ഇദ്ദേഹം.
Tags:
ELETTIL NEWS