കൊടുവള്ളി: കാറിൽ ഇടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരൻ ബസ് കയറി മരിച്ചു. കൊടുവള്ളി വെള്ളാരം കല്ലുങ്ങൽ അബ്ദുൽ മജീദ് (51) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മകൻ സിനാന് പരിക്കേറ്റു.
ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം. ഇരുവരെയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അബ്ദുൽ മജീദിനെ രക്ഷിക്കാൻ ആയില്ല.
ഭാര്യ: നസീമ. മക്കള്‍: സിനാൻ,മിസ് രിയ, ഷഹാന ഷെറിൻ. മരുമകന്‍: ശിഹാബ് ബാബു.
മയ്യിത്ത് ദാറുൽ അസ്ഹറിൽ ഇന്ന് രാത്രി 8മണിക്ക്പൊ തുദർശനത്തിന് വെക്കുന്നതാണ്.മയ്യിത്ത് നിസ്ക്കാരം ഇന്ന് രാത്രി 9മണിക്ക് ആക്കിപ്പൊയിൽ ജുമുഅ മസ്ജിദിൽ.
Tags:
OBITUARY