Trending

പൂനൂര്‍ ടൗണ്‍:മയക്കുമരുന്ന് ഹബ്ബ് ആയിമാറുന്നുവോ?

പൂനൂർ:പൂനൂര്‍ ടൗണ്‍ മയക്കുമരുന്ന് വിതരണഹബ്ബ്ആയിമാറുന്നത് നാട്ടുകാരില്‍ ആശങ്കയുയര്‍ത്തുന്നു.രാവും പകലും വിത്യാസമില്ലാതെഇവിടെ ഏത് തരത്തിലുള്ളമയക്കുമരുന്നുകളും സുലഭമായി ലഭിക്കുന്നു.കഞ്ചാവ് മുതല്‍ ന്യൂജന്‍ ഡ്രഗ്‌സായ എം.ഡി.എം.എയടക്കമുള്ള മയക്കുമരുന്നുകള്‍ നിമിഷനേരംകൊണ്ട് ഉപഭോക്താക്കളുടെകയ്യിലെത്തും.ആളും തരവും കോഡും ഉപയോഗിച്ചാണ് വില്‍പന.

പൊലിസിന്റെ ശ്രദ്ധപെട്ടന്ന് പതിയാത്തത് ലഹരി മാഫിയകള്‍ക്ക് അനുഗ്രഹമായിമാറുന്നു.15 കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന ബാലുശ്ശേരി പൊലിസ് പൂനൂരില്‍ എത്തുക വളരെ അപൂര്‍വ്വമാടിട്ടാണെന്നതും ഇത്തരക്കാര്‍ക്ക് അനുഗ്രഹമായി മാറുന്നു.

പൂനൂരുമായി ബന്ധപ്പെട്ടു രണ്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളും, ഒരു യു.പി സ്‌കൂളും, ഒരു കോളേജും,രണ്ട് സമാന്തര വിദ്യാഭ്യാസ സ്ഥപനങ്ങളും സ്ഥിതിചെയ്യുന്നു. പൂനൂരില്‍നിന്നും അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ എളേറ്റില്‍ വട്ടോളിയില്‍ സ്വകാര്യ മാനേജ്‌മെന്റിന്റെ കീഴില്‍ ഒരു ഹയര്‍ സെക്കണ്ടറിയും,രണ്ടു കിലോ മീറ്ററിനുള്ളില്‍ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറിയും നല്ല നിലയില്‍പ്രവൃത്തിച്ചുവരുന്നു.

ഈ സ്ഥാപനങ്ങളിലേക്ക് സ്‌കൂള്‍ ബസ്സുകളിലല്ലാതെ എത്തുന്നകുട്ടികള്‍ പൂനൂര്‍ അങ്ങാടിയില്‍ ഇറങ്ങിയ ശേഷം സ്വകാര്യബസ്സിലും മറ്റ് വാഹനങ്ങളിലുമാണ് സ്‌കൂളുകളില്‍ എത്തുന്നത്.ഇതിനുപുറമെ അങ്ങാടിയില്‍ തന്നെയുള്ള വിദ്യാലയങ്ങിലേക്കും വിദ്യാര്‍ഥികള്‍ എത്തുന്നു.രാവിലെയും വൈകുന്നേരവും പൂനൂര്‍ അങ്ങാടിയില്‍ നൂറുക്കണക്കിനുകുട്ടികളാണ് എത്തുന്നത്.ഇവരില്‍ ചിലരെ മയക്ക്മരുന്നുലോബികള്‍ തന്ത്രത്തില്‍ വലയിലാക്കി തങ്ങളുടെ കച്ചവടം തകൃതിയായി നടത്തിവരുന്നു.

ഇങ്ങനെ മയക്കുമരുന്നുലോബികളുടെ വലയില്‍പെടുന്ന കുട്ടികളെ ഉപയോഗിച്ച് കണ്ണികളാക്കി മാറ്റി പലരെയും മയക്കുമരുന്നിനടിമയാക്കിയതായി അധികൃതര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്.പൂനൂര്‍ മഠത്തുംപൊയിൽ റോഡ്,പഴയപാലം റോഡ്,കാന്തപുരം റോഡ് എന്നിവിടങ്ങളിലും ആള്‍ക്കാരുടെയും പൊലിസ് അധികൃതരുടെയും കണ്ണില്‍ പെട്ടന്നുപെടാത്ത ഭാഗങ്ങളുമാണ് സംഘാങ്ങളുടെ താവളം.

രാത്രി പത്തിനു ശേഷം ചെറിയ കുട്ടികളടക്കം എത്തി ലഹരി ആസ്വദിച്ചു വീട്ടിലെത്തുന്നത് പതിവുകാഴ്ചയാണ്. കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയില്‍ പൊലിസ് നടത്തിയപരിശോധനയില്‍ പൂനൂര്‍ ആലപ്പടിമ്മല്‍ മുഹമ്മദ് റിയാസ്എന്ന ക്രൈന്‍ ഡ്രൈവര്‍ ആറുകിലോ കഞ്ചാവുമായി പിടിയിലായി.

രണ്ട് മാസം മുമ്പ് പൂനൂരില്‍ മയക്കുമരുന്ന് വില്‍പനക്കിടയില്‍ എളേറ്റില്‍ വട്ടോളി സ്വദേശി പൊലിസ് പിടിയിലായിരുന്നു.ഇതിനുപുറമെ മൂന്ന് പേര്‍ ഇപ്പോഴും ജാമ്യംപോലും ലഭിക്കാതെ കോഴിക്കോട് ജയിലില്‍ വര്‍ഷങ്ങളായി കഴിയുന്നു.

താമരശേരി താലൂക്കില്‍ ഇതര സംസ്ഥാനതൊഴിലാളികള്‍ ഏറെ താമസിക്കുന്ന ഒരു പ്രദേശമാണ് പൂനൂര്‍ അങ്ങാടിയും പരിസരങ്ങളും.ഇവരിലും ഏറ്റവും കൂടുതല്‍ മദ്യമയക്ക്മരുന്ന് ഉപഭോക്താക്കളും കച്ചവടക്കാരും പ്രവൃത്തിക്കുന്നു.മയക്കുമരുന്ന് ആവശ്യക്കാര്‍ക്ക് അവരുടെ  വീടിനുസമീപമോ,അവര്‍ ആവശ്യപ്പെടുന്നിടങ്ങളിലോ എത്തിച്ചു കൊടുക്കാന്‍ ഇരുചക്ര വാഹനങ്ങളടക്കം നല്‍കി കരിയര്‍മാരായി പ്രവൃത്തിക്കുന്നത്‌ സ്‌കൂള്‍ വിദ്യാര്‍ഥികളടക്കമുള്ളവരാണ്.

മയക്കുമരുന്നിനടമിയയായവര്‍ക്ക് അവ വാങ്ങാന്‍ പണമില്ലാതെ വരുമ്പോള്‍ ഇരുചക്ര വാഹനങ്ങളും മറ്റും മോഷണം നടത്തിയ സംഭവങ്ങളും ഉണ്ട്.ആണ്‍കുട്ടികളെപോലെത്തന്നെ പെണ്‍കുട്ടികളും ഈമാരക മയക്ക് മരുന്നിനടിമായാണെന്നും,ആരേയും ഉപദേശിക്കാന്‍ പറ്റാത്ത നിലയിലാണ് അവസ്ഥയെന്നും പൂനൂരിലെ ഒരു ഹയര്‍സെക്കണ്ടറി അധ്യാപകന്‍ പറയുന്നു.
Previous Post Next Post
3/TECH/col-right