Trending

താമരശ്ശേരി വിദ്യാഭ്യാസ ജില്ല: കെ - ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം.

താമരശ്ശേരി : താമരശ്ശേരി വിദ്യാഭ്യാസജില്ലാ പരിധിയിലെ ജി .വി .എച്ച് .എസ് .എസ് താമരശ്ശേരി, ജി. ജി. എച്ച് .എസ്. എസ് ബാലുശ്ശേരി, ജി വി എച്ച് എസ് എസ് ബാലുശ്ശേരി എന്നീ സെന്ററുകളിൽ നിന്ന് കെ - ടെറ്റ് പരീക്ഷയെഴുതി വിജയിച്ച് യോഗ്യതാ പരിശോധന പൂർത്തീകരിച്ചവർക്ക് കെ - ടെറ്റ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു തുടങ്ങി.

താമരശ്ശേരി മിനി സിവിൽ സ്റ്റേഷനിലെ താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സെപ്റ്റംബർ ആറു വരെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. കെ - ടെറ്റ് ഹാൾടിക്കറ്റ് ഹാജരാക്കി ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. ഫോൺ : 0495 2225717
Previous Post Next Post
3/TECH/col-right