Trending

കൊടുവള്ളിയിൽ എൻ.സി.പി. ബ്ലോക്ക് പ്രസിഡണ്ടായി കെ.പി. അഹമ്മദ് കുട്ടി മാസ്റ്റർ തെരഞ്ഞെടുക്കപ്പെട്ടു.

കൊടുവള്ളി : നാഷണലിസ്റ്റ്‌ കോൺഗ്രസ് പാർട്ടി (NCP) കൊടുവള്ളി ബ്ലോക്ക് തെരഞ്ഞെടുപ്പു നടപടികൾ വിജയകരമായി പൂർത്തിയാക്കി.കൊടുവള്ളി ബ്ലോക്ക് പ്രസിഡണ്ടായി.കെ.പി. അഹമ്മദ് കുട്ടി മാസ്റ്റർ വൈസ് പ്രസി : സി.കെ.സി. അബു, ട്രഷറർ ജോസ് തുണ്ടത്തിൽ എന്നിവരെ തിരഞ്ഞെടുത്തു.                     
സംസ്ഥാന സമിതി അംഗങ്ങളായി വേളാട്ട് മുഹമ്മദ്, സി. മൊയ്തീൻ കുട്ടി ഹാജി, പി.ടി. അസ്സയിൻകുട്ടി എന്നിവരേയും ജില്ലാ കമ്മിറ്റി അംഗങ്ങളായി വിജയൻ മലയിൽ, എം.എം. സലീം, അഹമ്മദ് കുട്ടി ഹാജി, അബ്ദുൾ റസാക്ക്, ഹൈറുന്നീസ നാസ്സർ , ലിഷ എന്നിവരേയും തിരഞ്ഞെടുത്തു.                        

കൊടുവള്ളി ബ്ലോക്കിലെ  വിവിധ മണ്ഡലങ്ങളിൽ നടന്നതിരഞ്ഞെടുപ്പിൽ             കൊടുവള്ളി -സി .എം. ബഷീർ,താമരശ്ശേരി - കണ്ടിയിൽ മുഹമ്മദ് ഹാജി, ഓമശ്ശേരി - ടി.പി.സി. അബൂബക്കർ , കിഴക്കോത്ത് - എം.പി. അബ്ദുറഹിമാൻ മാസ്റ്റർ, മടവൂർ- അബ്ബാസ് പുല്ലാളൂർ, നരിക്കുനി - എൻ ബാലകൃഷ്ണൻ മാസ്റ്റർ , കട്ടിപ്പാറ - മുഹമ്മദ് റാഫി എന്നിവരെ മണ്ഡലം പ്രസിഡണ്ടുമാരായും നിയമിച്ചു. റിട്ടേണിംഗ് ഓഫീസർ  ശരത്ത് തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
Previous Post Next Post
3/TECH/col-right