Trending

നാട്ടൊരുമ- 2022:പ്രമുഖ വ്യകതികളെ ആദരിച്ചു.

എളേറ്റിൽ:പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജനമഹാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം  എളേറ്റിൽ വട്ടോളി ഏരിയ കമ്മിറ്റി വൈ വിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ച   നാട്ടൊരുമ  202‌2 ൻ്റെ  ഭാഗമായി  വിവിധ മേഖലകളിൽ  വ്യക്തി മുദ്ര പതിപ്പിച്ച  എളേറ്റിൽ വട്ടോളിയിലെയും പരിസര ദേശങ്ങളിലെയും   പ്രമുഖ വ്യക്തികളെയും, പ്രതിഭകളെയും ആദരിച്ചു.

നാടിൻ്റെ ഒരുമയും പാരമ്പര്യവും  വിളിച്ചോതി കല-സാംസ്കാരിക- വ്യാപാര-സാമൂഹ്യ സേവന- മാധ്യമ- അക്കാദമിക-കാർഷിക- കായിക-  മേഖലകളിൽ ശ്രദ്ധേയരായ പ്രമുഖ വ്യക്തികൾ ഒത്തു ചേർന്ന നാട്ടൊരുമ സ്നേഹാദരം ചടങ്ങ് വേറിട്ട അനുഭവമായി .

എളേറ്റിൽ വട്ടോളിയിലെ  കച്ചവടരംഗത്ത് സൗമ്യ സാന്നിധ്യമായിഏഴ് പതിറ്റാണ്ട് പൂർത്തിയാക്കിയ പി കെ മൊയ്തീൻ കുഞ്ഞി സാഹിബ് പട്ടേരി കണ്ടി,
 അന്താരാഷ്ട്ര ന്യൂസ് ഫോട്ടോഗ്രാഫി രംഗത്ത് മികവ് തെളിയിച്ച് നാടിൻ്റെ അഭിമാനമായി മാറിയ അഹമ്മദ്കുട്ടി ആഷിയാന, മികച്ച ഹജ്ജ് ട്രെയിനറും പൊതു പ്രവർത്തകനുമായ  പി പി മൊയ്തീൻ മാസ്റ്റർ (വലിയപറമ്പ്), ബിഎസ് എഫിലെ 32 വർഷത്തെ സൈനിക സേവനത്തിനുശേഷം ഹവിൽദാർ മേജർ ആയി വിരമിച്ച   പി. പി. സി. അബ്ദുൽ അസീസ് ( കത്തറമ്മൽ), അരനൂറ്റാണ്ട് മുമ്പ് എളേറ്റിൽ വട്ടോളിയുടെ ചരിത്രത്തിൽ ആദ്യമായി ട്രാൻസ്പോർട്ട്  വ്യവസായ രംഗത്ത് തൊഴിലാളി മോട്ടോഴ്സ്  ഗ്രൂപ്പിന് തുടക്കംകുറിച്ച ആദ്യകാല ഡ്രൈവർമാരായ കെ.പി. ഇമ്പിച്ചി അമ്മദ് (റിട്ട: കെഎസ്ആർടിസി), കെ.പി.സി. അബ്ദുറഹിമാൻ,  വട്ടോളി യുടെ പലഹാര പ്പെരുമ  മറുനാടുകളിലും എത്തിച്ച് ബേക്കറി വ്യവസായരംഗത്ത് ശ്രദ്ധേയരായി മാറിയ വി ഉമ്മർ  ഹാജി, സി.ഉസ്സയിൻ കുട്ടി ഹാജി,പുരാവസ്തു ശേഖര ഉടമയും മികച്ച തേനീച്ച കർഷകനുമായ കെ.എം. മുഹമ്മദ് മാളിയേക്കൽ,എളേറ്റിൽ വട്ടോളിയിലെ കലാരംഗത്ത് ഗായകൻ എന്ന നിലയിൽ  നിറസാന്നിധ്യമായി അര നൂറ്റാണ്ട് പിന്നിടുന്ന  എം. എ. റഹ്മാൻ എളേറ്റിൽ, കഴിഞ്ഞ 40 വർഷമായി സർഗ്ഗസൃഷ്ടി നടത്തി ശ്രദ്ധേയനായ മാപ്പിളപ്പാട്ട് രചയിതാവും കവിയുമായ അബൂബക്കർ എളേറ്റിൽ,  , പുതുതലമുറയിലെ മികച്ച ഗാനരചയിതാവും തബലിസ്റ്റു മായ കെ സി സലാം മാസ്റ്റർ, വട്ടോളിയുടെ ദേശ ചരിത്രത്തിൽ നന്മയുടെ വിളക്കു കൊളുത്തി വെച്ച പ്രമുഖ വ്യക്തിത്വങ്ങളെയും കൊറോണ കാലത്തെ ദുരിതങ്ങളെയും തൻ്റെ പാട്ടിലൂടെ അനശ്വരമാക്കിയ  എളേറ്റിലിൻ്റെ  സ്വന്തം പാട്ടുകാരൻ പി.ടി .റസാഖ്, ഓൾ ഇന്ത്യ റേഡിയോ ആർട്ടിസ്റ്റും മുൻ സംസ്ഥാന  സ്കൂൾ യുവജനോത്സവ ജേതാവുമായ മാപ്പിളപ്പാട്ട് ഗായകൻ എ. കെ .അബ്ദുൽ മജീദ്,മാപ്പിളപ്പാട്ട് രചയിതാവ് ഹുസൈൻരാരോത്ത് (കുണ്ടായി), കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ  ഡോ: സി.കെ.ജംഷീദ, കാലിക്കറ്റ് പ്രസ് ക്ലബ് ജോയിൻ്റ് സെക്രട്ടറിയും  പത്രപ്രവർത്തകയുമായ ടി മുംതാസ് എളേറ്റിൽ, കേരള ഫുട്ബോൾ റഫറി പ്രമോഷൻ ടെസ്റ്റ് യോഗ്യത നേടി ഫുട്ബോൾ കോച്ചിംഗ് രംഗത്തെ യുവ വാഗ്ദാനമായ ആദിൽ മുഹമ്മദ് കെ പി , 2022ലെ കോഴിക്കോട് ജില്ല എൽ ഡി സി റാങ്ക് ലിസ്റ്റിൽ എൺപത്തി എട്ടാം  റാങ്ക് കരസ്ഥമാക്കി തിളക്കമാർന്ന വിജയം നേടിയ മുനീർ കെ. കെ,  പരിമിതികളെ അതിജയിച്ച മികച്ച ക്ഷീര കർഷകൻ കെ. ടി അബൂബക്കർ (കുരിക്കൾ തൊടുക ), മികച്ച കർഷകനും സാമൂഹിക പ്രവർത്തകനുമായ എം.വി. അബ്ദുല്ല മാസ്റ്റർ (പാലങ്ങാട്) എന്നിവർക്ക് പ്രൗഢ ഗംഭീരമായ സദസ്സിനെ സാക്ഷി നിർത്തി നാട്ടൊരുമ വേദിയിൽ   നാടിൻ്റെ സ്നേഹാദരം സമർപ്പിച്ചു .

സ്നേഹാദരം സെഷൻ SDPl കോഴിക്കോട് ജില്ല സെക്രട്ടറി പി.ടി. അഹമ്മദ് ഉദ്ഘാടനം ചെയ്തു. നാട്ടൊരുമ സ്വാഗത സംഘം ചെയർമാൻ പി.പി.മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. അഹമ്മദ് കുട്ടി ആഷിയാന, പി.പി.മൊയ്തീൻ മാസ്റ്റർ, അബുബക്കർ എളേറ്റിൽ, കെ.സി.സലാം മാസ്റ്റർ, പി.പി.സി.അബ്ദുൽ അസീസ്, എ.കെ.അബ്ദുൽ മജീദ്, റസാഖ് എളേറ്റിൽ, ആദിൽ മുഹമ്മദ് എന്നിവർ മറുപടി പ്രസംഗം നടത്തി.

വിശിഷ്ട വ്യക്തികൾക്ക്SDPl കോഴിക്കോട് ജില്ല ട്രഷറർ ടി.കെ.അസീസ് മാസ്റ്റർ, പോപുലർ ഫ്രണ്ട് കൊടുവള്ളി ഡിവിഷൻ   സെക്രട്ടറി ആർ.സി.സുബൈർ, ഡിവിഷൻ  കൗൺസിൽ അംഗം വി.എം.നാസർ,പോപുലർ ഫ്രണ്ട് എളേറ്റിൽ ഏരിയ പ്രസിഡൻറ് ടി.പി.സൈനുദ്ദീൻ ,SDPl കിഴക്കോത്ത് പഞ്ചായത്ത് സെക്രട്ടറി മോൻട്ടി അബുബക്കർ,  നാഷനൽ വിമൻസ് ഫ്രൻ്റ് -NWF - ജില്ലാ കമ്മിറ്റി അംഗം എം.പി. റംല ടീച്ചർ,SDPl കൊടുവള്ളി മണ്ഡലം കൗൺസിൽ അംഗം അഷ്റഫ് പാ ലങ്ങാട് , കെ.കെ.മുഹമ്മദ് കോയ,  സ്വാഗത സംഘം വൈസ് ചെയർമാൻ എം.കെ.സമദ്എന്നിവർ  നട്ടൊരുമയുടെ സ്നേഹോപഹാരം കൈമാറി.
Previous Post Next Post
3/TECH/col-right