Trending

നാട്ടൊരുമ 2022 സമാപിച്ചു.

എളേറ്റിൽ:പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജനമഹാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം  എളേറ്റിൽ വട്ടോളി ഏരിയ കമ്മിറ്റി വൈ വിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ച  എളേറ്റിൽഏരിയ സമ്മേളനം  നാട്ടൊരുമ  202‌2 സമാപിച്ചു.

സമ്മേളന നഗരിയിൽ രാവിലെ 8 മണിക്ക് ഏരിയ പ്രസിഡൻറ് ടി.പി.സൈനുദ്ദീൻ പതാകയർത്തി. ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ കോഴിക്കോട് ജില്ല കമ്മിറ്റി അംഗം എ .കെ.അബ്ദുള്ള മുസ്ല്യാർ പ്രാർത്ഥനക്ക്  നേതൃത്വം നൽകി. 

സമാപന സമ്മേളനം  എളേറ്റിൽ വട്ടോളി യിൽ പ്രത്യേകം സജ്ജമാക്കിയ നഗരിയിൽ ഇന്ത്യൻ സോഷ്യൽ ഫോറം പ്രതിനിധി  വി .എം.നാസർ ഉദ്ഘാടനം ചെയ്തു.റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന സമ്മേളന പ്രമേയത്തെ  അധികരിച്ച് റഷീദ് ബാലുശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.

സമ്മേളനത്തോടനുബന്ധിച്ച് വിവിധ സെഷനുകളിലായി പലഹാരപ്പെരുമ,PFI റെസ്ക്യൂ ആൻ്റ് റിലീഫ് ടീമിൻ്റെ ഡെമോൺസ്ട്രേഷൻ,ഫാഷിസ്റ്റ് വിരുദ്ധ ചായ മക്കാനി,എളേറ്റിൽ വട്ടോളി യിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ മേഖലകളിൽ ശ്രദ്ധേയരായ പ്രമുഖ വ്യക്തി കളെ ആദരിക്കുന്ന  നാട്ടൊരുമ സ്നേഹാദരം,  പടപ്പാട്ടുകൾ കോർത്തിണക്കി SMY ബാഫഖിയും സംഘവും അവതരിപ്പിച്ച പോരാട്ടത്തിൻ്റെ ഇശലുകൾ എന്നീ പരിപാടികൾ  നടന്നു.

നാട്ടൊരുമയുടെ ഭാഗമായി വിവിധ യൂണിറ്റുകൾ സംഘടിപ്പിച്ച മത്സര പരിപാടികളിലെ വിജയികൾക്കും, പലഹാരപ്പെരുമ ജേതാക്കൾക്കും   സമാപന സമ്മേളന വേദിയിൽ വെച്ച് സമ്മാന ദാനം നടത്തി.

വിവിധ സെഷനുകളിലായി  ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എംപവർ ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ പി.പി.മുഹമ്മദ് റാഫി, SDPl കോഴിക്കോട് ജില്ല സെക്രട്ടറി പി .ടി.അഹമ്മദ്,SDPl കോഴിക്കോട് ജില്ല ട്രഷറർ ടി.കെ.അസീസ് മാസ്റ്റർ, പോപുലർ ഫ്രണ്ട് കൊടുവള്ളി ഡിവിഷൻ പ്രസിഡൻ്റ് KMC റസാഖ്, സെക്രട്ടറി R.C.സുബൈർ, SDPl കിഴക്കോത്ത് പഞ്ചായത്ത് സെക്രട്ടറി മോൻട്ടി അബുബക്കർ, SDPl കൊടുവള്ളി മണ്ഡലം സെക്രട്ടറി റംല റസാഖ്,  നാഷനൽ വിമൻസ് ഫ്രൻ്റ് -NWF - ജില്ലാ കമ്മിറ്റി അംഗം എം.പി. റംല ടീച്ചർ,SDPl കൊടുവള്ളി മണ്ഡലം കൗൺസിൽ അംഗം അഷ്റഫ് പാ ലങ്ങാട് , പോപുലർ ഫ്രണ്ട് കൊടുവള്ളി ഡിവിഷൻ റെസ്ക്യു ആൻ്റ്  റിലീഫ് ടീം ക്യാപ്റ്റൻ ടി.പി. ശരീഫ് ഹാജി , സ്വാഗത സംഘം വൈസ് ചെയർമാൻ എം.കെ.സമദ്എന്നിവർ  പങ്കെടുത്തു.

ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് പുതിയ ദിശാ ബോധം  നൽകി എളേറ്റിൽ പ്രദേശത്തെ സാമൂഹിക സാംസ്കാരിക പ്രവർത്തകരെ പങ്കെടുപ്പിച്ച് എളേറ്റിൽ വ്യാപാര ഭവൻ  ഓഡിറ്റോറിയത്തിൽ ആഗസ്റ്റ് 13 ന്  സംഘടിപ്പിച്ച റിപ്പബ്ബിക്കിൻ്റെ ഭാവി എന്ന ശീർഷകത്തിലുള്ള ടേബിൾ ടോക്ക് ,
സ്വാതന്ത്ര്യ ദിനത്തിൽ പാലങ്ങാട് യൂണിറ്റ് സംഘടിപ്പിച്ച  ചിത്ര രചന മത്സരം, ആഗസ്റ്റ് 18ന് കാഞ്ഞിരമുക്ക് യൂണിറ്റ് സംഘടിപ്പിച്ച നീന്തൽ മത്സരം വട്ടോളി യൂണിറ്റ് സംഘടിപ്പിച്ച വടംവലി മത്സരം, ആഗസ്റ്റ് 21 ന് കത്തറമ്മൽ യൂണിറ്റ് സംഘടിപ്പിച്ചഷൂട്ട് ഔട്ട് മത്സരം എന്നീ പരിപാടികളോടെ രണ്ടാഴ്ച നീണ്ടു നിന്ന നാട്ടൊരുമ 2022 ബഹു ജനപങ്കാളിത്തവും , പരിപാടികളിലെ വൈവിധ്യവും കൊണ്ട് ശ്രദ്ധേയമായി.
Previous Post Next Post
3/TECH/col-right